കസ്റ്റഡി മരണം; കുമാർ മരിച്ചത് മർദ്ദനമേറ്റ്, രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 22 മുറിവുകൾ!
തൊടുപുഴ: പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ് കുമാറിന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് റിപ്പോർട്ട്. രണ്ടാം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 22 മുറിവുകൾ കണ്ടെത്തി. ഇതാണ് മർദ്ദനമേറ്റാണ് രാജ് കുമാർ മരണപ്പെട്ടെതെന്ന് സ്ഥിരീകരിച്ചത്. മൂന്നാംമുറ പീഡനത്തിൽ വൃക്കയിൽ ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ പൊലീസ് അന്വേഷണം പക്ഷപാതപരമെന്നു ഹൈക്കോടതി. വ്യക്തമാക്കിയിരുന്നു. മാന്ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നൽകുന്നതിൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നത്.

രണ്ടാം പോസ്റ്റ് മോർട്ടത്തിന്റെ കണ്ടെത്തലുകൾ പുറത്ത് വരുന്നതോടെ കൂടുതൽ പോലീസുകാർ പ്രതികളായേക്കുമെന്നാണ് സൂചനകൾ. ആദ്യ പോസ്റ്റ്മോർട്ടത്തെക്കാൾ കൂടുതൽ മുറിവുകൾ കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടെന്നും ചതവുകളാണ് ഏറെയുമെന്നാണ് ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കുന്നത്.
റീ പോസ്റ്റ്മോർട്ടത്തിനൊപ്പം ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും കമ്മിഷൻ പരിശോധിക്കും ഏവ് വിദഗ്ധ പോലീസ് സർജന്മാരുടെ നേതൃത്വത്തിലായിരുന്നു രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തിയത്. രണ്ടാം പോസ്റ്റ് മോർട്ടത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തിയ സ്ഥിതിക്ക് ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications