കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണം; കുമാർ മരിച്ചത് മർദ്ദനമേറ്റ്, രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 22 മുറിവുകൾ!

Google Oneindia Malayalam News

തൊടുപുഴ: പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ് കുമാറിന് ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് റിപ്പോർട്ട്. രണ്ടാം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ 22 മുറിവുകൾ കണ്ടെത്തി. ഇതാണ് മർദ്ദനമേറ്റാണ് രാജ് കുമാർ‌ മരണപ്പെട്ടെതെന്ന് സ്ഥിരീകരിച്ചത്. മൂന്നാംമുറ പീഡനത്തിൽ വൃക്കയിൽ ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

<strong>ആർക്കും ഇതുപോലൊരു അയൽക്കാരെ ലഭിക്കല്ലേ.... പാകിസ്താനെതിരെ രാജ്നാഥ് സിങിന്റെ രൂക്ഷ വിമർശനം!</strong>ആർക്കും ഇതുപോലൊരു അയൽക്കാരെ ലഭിക്കല്ലേ.... പാകിസ്താനെതിരെ രാജ്നാഥ് സിങിന്റെ രൂക്ഷ വിമർശനം!

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ പൊലീസ് അന്വേഷണം പക്ഷപാതപരമെന്നു ഹൈക്കോടതി. വ്യക്തമാക്കിയിരുന്നു. മാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നൽകുന്നതിൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നത്.

Kerala Police

രണ്ടാം പോസ്റ്റ് മോർട്ടത്തിന്റെ കണ്ടെത്തലുകൾ പുറത്ത് വരുന്നതോടെ കൂടുതൽ പോലീസുകാർ പ്രതികളായേക്കുമെന്നാണ് സൂചനകൾ. ആദ്യ പോസ്റ്റ്മോർട്ടത്തെക്കാൾ കൂടുതൽ മുറിവുകൾ കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടെന്നും ചതവുകളാണ് ഏറെയുമെന്നാണ് ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കുന്നത്.

റീ പോസ്റ്റ്മോർട്ടത്തിനൊപ്പം ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും കമ്മിഷൻ പരിശോധിക്കും ഏവ് വിദഗ്ധ പോലീസ് സർജന്മാരുടെ നേതൃത്വത്തിലായിരുന്നു രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തിയത്. രണ്ടാം പോസ്റ്റ് മോർട്ടത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തിയ സ്ഥിതിക്ക് ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

English summary
Nedumkandam Custodial death; Re postmortem report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X