• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെടുങ്കണ്ടം കസ്റ്റഡി മരണം; സംസ്ക്കരിച്ചിട്ട് 37 ദിവസം, വീണ്ടും പുറത്തെടുക്കും, റീ പോസ്റ്റ്മോർട്ടം!

തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം തിങ്കളാഴ്ച വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പോസ്റ്റുമോർട്ടം സമ്പൂർണ്ണ പരാജയമായിരുന്നു. കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നത്. ഇതിനായി ഫോറൻസിക് വിദഗ്ധരുടെ സംഘത്തെയും നിയോഗിച്ചു.

സഹോദരങ്ങളുടെ മരണത്തിന് പിന്നാലെ കാസര്‍ഗോട്ട് വീണ്ടും പനിമരണം, ആശങ്ക

ആദ്യ പോസ്റ്റ്മോർട്ടത്തിൽ പരുക്കുകകളുടെ പഴക്കം കണ്ടെത്തിയിരുന്നില്ല. ആന്തരാവയവങ്ങൾ പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിരുന്നില്ല. സംസ്ക്കരിച്ച് മുത്തക്കേവാം ദിവസമാണ് മൃതദേഹം വീണ്ടും പുറത്തെടുക്കുന്നത്. വാരിയെല്ലുകൾ പൊട്ടിയിരുന്നതായും മരണസമയത്ത് നെഞ്ചിലമർത്തി സിപിആർ കൊടുത്തപ്പോൾ സംഭവിച്ചതാണെന്നും ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പ്രധാനമായും അന്വേഷിക്കുക.

ആന്തരാവയവങ്ങൾ ദ്രവിച്ചിരിക്കാം...

ആന്തരാവയവങ്ങൾ ദ്രവിച്ചിരിക്കാം...

എല്ലുകൾ മാത്രമേ ഇപ്പോൾ പരിശോധനയ്ക്ക് എടുക്കാൻ കഴിയുകയുള്ളൂ. ആന്തരാവയവങ്ങൾ എല്ലാം തന്നെ ദ്രവിച്ച് പോയിരിക്കാം എന്നാണ് നിഗമനം. മുതിർന്ന പോലീസ് സർജന്മാരായ പിബി ഗുജ്‌റാൾ, കെ പ്രസന്നൻ എന്നിവരെ കൂടാതെ ഡോ. എകെ ഉന്മേഷും ചേർന്നാണ് രണ്ടാം പോസ്റ്റ് മോർട്ടം നടത്തുന്നത്. ടുക്കി ആർഡിഒക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും നിർദേശം നൽകി പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി.

ശക്തമായ നടപടിക്ക് നിർദേശം

ശക്തമായ നടപടിക്ക് നിർദേശം

അതേസമയം സ്റ്റേഷനുകളിലിും ജയിലുകളിലും മൂന്നാം മുറ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നീക്കം നടക്കുന്നു. ലോക്കപ്പ് മർദ്ദനങ്ങൾ വർധിച്ച് വരുന്ന വരുന്ന സാഹചര്യത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നീക്കം. പോലീസുകാരുടെ പട്ടിക ഒരാഴ്ചക്കകം തയ്യാറക്കാൻ ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. കുറ്റക്കാരെന്ന് കമ്ടാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.

ലോക്കൽ സ്റ്റേഷനുകലിലെ മൂന്നാം മുറക്കാർ

ലോക്കൽ സ്റ്റേഷനുകലിലെ മൂന്നാം മുറക്കാർ

‌‌

ലോക്കൽ സ്റ്റേഷനുകലിൽ മൂന്നാം മുറക്കാര്‌ ഉണ്ടെങ്കിൽ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പോലീസിനെതിരെ അങ്ങോളമിങ്ങോളം വൻ പ്രതിഷേധനമാണ് ഉയർന്ന് വരുന്നത്. ഈ സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പ് പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേർന്നിരുന്നു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അധ്യക്ഷത വഹിച്ചിരുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയും യോഗത്തിൽ പങ്കെടുത്തിരുന്നു.

സേനയിൽ വെച്ചപൊറുപ്പിക്കില്ല

സേനയിൽ വെച്ചപൊറുപ്പിക്കില്ല

തെറ്റ് ചെയ്യുന്ന പോലീസുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞത്. അത്തരത്തിലുള്ള പോലീസുകാരെ സേനയിൽ വച്ച്പൊറുപ്പിക്കില്ലെന്നും അദ്ദേഹം താക്കീത് നൽകിയിരുന്നു. യോഗത്തിന് പിന്നാലെയാണ് പോലീസുകാരുടെ പട്ടിക തയ്യാരാക്കാൻ ഡിജിപി നിർദേശം നൽകിയിരി്കുന്നത്.

മൂന്നാംമുറ ചിലർക്ക് ഹരം

മൂന്നാംമുറ ചിലർക്ക് ഹരം

പ്രതികളെ മർദ്ദിക്കുന്നത് ഒരു ഹരമായി ചില പോലീസുകാർ കരുതുന്നുണ്ട്. കസ്റ്റഡി മർദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുക. കേസന്വേഷണത്തിലും ഒരു അലംഭാവവും ഉണ്ടാകില്ല. മൂന്നാം മുറ പോലുള്ള നടപടികൾ ഒരിക്കലും ഇനി ആവർത്തിക്കരുതെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് നൽകി.

എസ്പിയും ഡിവൈഎസ്പിയും

എസ്പിയും ഡിവൈഎസ്പിയും

നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ എന്നയാള്‍ മരണപ്പെട്ട സംഭവത്തില്‍ ഇടുക്കി മുൻ എസ്പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ് താൻ എല്ലാം ചെയ്തതെന്നാണ് ഒന്നാം പ്രതിയായ എസ്ഐ സാബു ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കട്ടപ്പന ഡിവൈഎസ്പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും എസ്ഐ സാബു കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എസ്ഐയുടെ ആരോപണം അന്വേഷിക്കേണ്ടതുണ്ടന്ന് കോടതി വ്യക്തമാക്കയിരുന്നു.

English summary
Nedumkandam custodial death; Re postmortem will do on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more