കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുംകണ്ടം ഉരുരുട്ടിക്കൊലയിൽ മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിൽ; ഇതോടെ പിടിയിലായ പോലീസുകാരുടെ എണ്ണം 7

Google Oneindia Malayalam News

നെടുംകണ്ടം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായി. രാജ്‌കുമാറിനെ മർദ്ദിക്കാൻ മുഖ്യപ്രതികൾക്കൊപ്പം കൂട്ടുനിന്നവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായ പൊലീസുകാരുടെ എണ്ണം ഏഴായി.

കർണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ? അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധിയുംകർണാടക പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യ? അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധിയും

നെടുംകണ്ടം പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ റോയ് പി. വർഗീസ്, സിപിഒ ജിതിൻ കെ ജോർജ്,ഹോം ഗാർഡ് കെ എം ജെയിംസ് എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.രാജ്‌കുമാർ അനധികൃത കസ്റ്റിഡിയിൽ ഇരിക്കെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തിരുന്നെങ്കിലും മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.എന്നാൽ രാജ്‌കുമാറിനെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ച ജൂൺ 12 മുതൽ 15 വരെ ക്രൂരമായി മർദിച്ചെന്നു പ്രതികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

rajkumar

ഉരുട്ടി കൊലക്കേസിൽ ഒന്നാം പ്രതി എസ് ഐ കെ എ സാബുവും, രണ്ടാം പ്രതി എഎസ്ഐ സി ബി റെജിമോനും, മൂന്നാം പ്രതി പി എ നിയസും നാലാം പ്രതി സിപിഒ സജീവ് ആന്റണിയുമാണ്. കേസിൽ ഒരു വനിത പൊലീസുകാരി ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതേ സമയം ഇടുക്കി മുൻ എസ് പി കെ ബി വേണുഗോപാലിനെയും, മുൻ ഡിവൈഎസ് പി യെയും കേസിൽ പ്രതി ചേർക്കാനോ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

English summary
Nedumkandom custodial death, 3 more policemen arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X