ശബരിമലയില്‍ ഭക്തജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം; സര്‍ക്കാരിന് കത്തയച്ച് ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം; ശബരിമലയില്‍ പ്രതിദിന ഭക്ത ജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്കി. മണ്ഡല കാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ് തീരുമാനമെങ്കിലും നിലവില്‍ അത്രയും പോലും ആളുകള്‍ എത്തുന്നില്ല. ബുക്ക് ചെയ്ത പലരും വരാതിരിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര് ദര്‍ശനത്തിന് അനുമതി തേടി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ആണ് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
അതേ സമയം സാമൂഹിക അകലം പാലിച്ച് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് ദര്‍ശനം നല്കാന് സാധിക്കുമെന്ന് പ്രസിഡന്റ് എന്‍ വാസു പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ ഭക്തജന സാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ല. പമ്പാ സ്നാനം ഒഴിവാക്കി നെയ്യഭിഷേകത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് ആചാര ലംഘനം ആണെന്നാണ് പ്രചരിക്കപ്പെടുന്നത്. എന്നാല്‍ നിയന്ത്രണത്തിനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video
സാധാരണ മണ്ഡല കാലത്ത് ശബരിമലയില്‍ പ്രതിദിന വരുമാനം കോടികള്‍ കടക്കുമ്പോള്‍ ഇത്തവണ 10 ലക്ഷം രൂപയാണ് ലഭിക്കുന്നത്. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകാതെ ഈ സാഹചര്യം മാറില്ല. അതാനാലാണ് സര്‍ക്കാരിന് കത്തയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications