കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഭക്തജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം; സര്‍ക്കാരിന്‌ കത്തയച്ച്‌ ദേവസ്വം ബോര്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം; ശബരിമലയില്‍ പ്രതിദിന ഭക്ത ജനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സര്‍ക്കാരിന്‌ കത്ത്‌ നല്‍കി. മണ്ഡല കാലത്ത്‌ ശബരിമലയില്‍ പ്രതിദിനം 1000 ഭക്തരെ പ്രവേശിപ്പിക്കുമെന്നാണ്‌ തീരുമാനമെങ്കിലും നിലവില്‍ അത്രയും പോലും ആളുകള്‍ എത്തുന്നില്ല. ബുക്ക്‌ ചെയ്‌ത പലരും വരാതിരിക്കുമ്പോഴും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ദര്‍ശനത്തിന്‌ അനുമതി തേടി ബോര്‍ഡിനെ സമീപിക്കുന്നുണ്ട്‌. ഈ പശ്ചാത്തലത്തില്‍ ആണ്‌ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌.

അതേ സമയം സാമൂഹിക അകലം പാലിച്ച്‌ ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക്‌ ദര്‍ശനം നല്‍കാന്‍ സാധിക്കുമെന്ന്‌ പ്രസിഡന്റ്‌ എന്‍ വാസു പ്രതികരിച്ചു. ശബരിമലയില്‍ ഇപ്പോള്‍ ഭക്തജന സാന്നിധ്യം ഉള്ളതായി പോലും തോന്നുന്നില്ല. പമ്പാ സ്‌നാനം ഒഴിവാക്കി നെയ്യഭിഷേകത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയത്‌ ആചാര ലംഘനം ആണെന്നാണ്‌ പ്രചരിക്കപ്പെടുന്നത്‌. എന്നാല്‍ നിയന്ത്രണത്തിനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ്‌ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

sabarimala

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

സാധാരണ മണ്ഡല കാലത്ത്‌ ശബരിമലയില്‍ പ്രതിദിന വരുമാനം കോടികള്‍ കടക്കുമ്പോള്‍ ഇത്തവണ 10 ലക്ഷം രൂപയാണ്‌ ലഭിക്കുന്നത്‌. തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധവുണ്ടാകാതെ ഈ സാഹചര്യം മാറില്ല. അതാനാലാണ്‌ സര്‍ക്കാരിന്‌ കത്തയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി

English summary
need increase sabarimala devotees Devaswom board wrote letter to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X