കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ 'കലാപം'.. തരൂരിനെതിരെ നടപടി വേണമെന്ന് ടിഎന്‍ പ്രതാപന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്ന മുതിര്‍ന്ന നേതാവ് ജയറാം രമേശന്‍റെ പ്രസ്താവനയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം കനക്കുന്നു. ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും തന്‍റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം.

'ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് ചോദിച്ചു''ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് ചോദിച്ചു'

അതേസമയം തരൂരിനെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍. ഇത് സംബന്ധിച്ച് പ്രതാപന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു.

 നേതൃത്വത്തിന്‍റെ മൗനം

നേതൃത്വത്തിന്‍റെ മൗനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശായിരുന്നു ആദ്യം മോദി അനുകൂല പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രസ്താവന. ജയറാമിന്‍റെ പ്രതികരണത്തിനെതിരെ നേതൃത്വം മൗനം പാലിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മനു അഭിഷേക് സ്വിങ്വിയും തരൂരും ഉള്‍പ്പെടെയുള്ളവര്‍ രമേശിനെ പിന്തുണച്ച് ട്വീറ്റുമായി രംഗത്തെത്തി.

 മാപ്പ് പറയില്ലെന്ന് തരൂര്‍

മാപ്പ് പറയില്ലെന്ന് തരൂര്‍

മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരികയുള്ളൂ' എന്നായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ മോദി അനുകൂല പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചിരുന്നു.

 കണ്ണടച്ച് എതിര്‍ക്കരുത്

കണ്ണടച്ച് എതിര്‍ക്കരുത്

മോദി ചെയ്ത ചില കാര്യങ്ങള്‍ ജനമനസില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാം കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. നല്ലത് ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കണം. അപ്പോള്‍ മാത്രമേ വിമര്‍ശനങ്ങളിള്‍ വിശ്വാസ്യത കൈവരികയുള്ളൂവെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പോരാട്ടം

കോണ്‍ഗ്രസ് പോരാട്ടം

എന്നാല്‍ ഇതോടെ തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികള്‍ മറച്ചുവെയ്ക്കാന്‍ ആകില്ലെന്നായിരുന്നു രാവിലെ ചെന്നിത്തല പറഞ്ഞത്. ബിജെപി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ബിജെപിയിലേക്ക് പോകാം

ബിജെപിയിലേക്ക് പോകാം

ഇതിന് പിന്നാലെ മോദിയെ വിമര്‍ശിച്ച് കെ മുരളീധരനും രംഗത്തെത്തി.കോണ്‍ഗ്രസ് ചെലവില്‍ ആരും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും മുരളീധരന്‍ പറഞ്ഞു.

പലരും പരിഹസിച്ചിരുന്നു

പലരും പരിഹസിച്ചിരുന്നു

കക്കൂസുകള്‍ പണിതതാണ് മോദിയുടെ നല്ല കാര്യമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതേ കക്കൂസില്‍ വെള്ളമില്ലെന്ന് പിന്നീട് പലരും പരിഹസിച്ചിരുന്നു. ആ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ മോദിയെ സ്തുതിയ്ക്കുന്നത് മോദിയെ സ്തുതിച്ച് വേഗം മന്ത്രിയാകാമെന്ന് ആരും കരുതരുതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

നടപടി വേണം

നടപടി വേണം

വിഷയത്തില്‍ കോണ്‍ഗ്രസില്‍ കലാപം കടുത്തതോടെ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി സോണിയാ ഗാന്ധിക്ക് കത്തയച്ചു. ഇത്തരത്തിലുള്ള പ്രശംസ തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്നും ടിഎന്‍ പ്രതാപന്‍ സോണിയയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

 നാവടങ്ങിപ്പോയോ

നാവടങ്ങിപ്പോയോ

അതേസമയം മോദിയെ പ്രശംസിച്ച നേതാക്കളെ പുറത്താക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് എപി അബ്ദുല്ലക്കുട്ടി ചോദിച്ചു. താൻ പലതവണ പറഞ്ഞ കാര്യമാണ് ശശി തരൂറും ജയറാം രമേശും അഭിഷേക് സിങ് വിയും പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. പ്രസ്താവനാ വീരന്മാരായ മുല്ലപ്പള്ളിയുടേയും സുധീരന്റേയും നാവടങ്ങിപ്പോയോ എന്നും അബ്ദുല്ലക്കുട്ടി ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എരി തീയില്‍ എണ്ണ പകര്‍ന്ന് യെഡ്ഡിക്ക് 3 ഉപമുഖ്യന്‍മാര്‍: വാളെടുത്ത് തഴയപ്പെട്ട നേതാക്കള്‍എരി തീയില്‍ എണ്ണ പകര്‍ന്ന് യെഡ്ഡിക്ക് 3 ഉപമുഖ്യന്‍മാര്‍: വാളെടുത്ത് തഴയപ്പെട്ട നേതാക്കള്‍

നടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്.. ബിജെപിക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പംനടന്‍ സഞ്ജയ് ദത്ത് സജീവ രാഷ്ട്രീയത്തിലേക്ക്.. ബിജെപിക്ക് കരുത്ത് പകര്‍ന്ന് സഖ്യകക്ഷിക്കൊപ്പം

English summary
Need strict actions against Tharoor; writes TN Prathapan to Sonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X