ഇപ്പോഴാണ് നിങ്ങളുടെ സഹായം വേണ്ടത്: യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ അഭ്യർത്ഥനയുമായി സെലന്‍സ്കി
ന്യൂയോർക്ക്: റഷ്യന്‍ അതിക്രമം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ അമേരക്കയോട് കൂടുതല്‍ സഹായങ്ങള്‍ തേടി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. റഷ്യയോട് ചെറുത്ത് നില്‍ക്കാന്‍ തങ്ങള്‍ക്ക് അമേരിക്കയുടെ ഭാഗത്ത് നിന്നും സൈനികമായ സഹായങ്ങളുള്‍പ്പടെ ആവശ്യമുണ്ടെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍സ്കി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യക്കെതിരെ നിലവില്‍ സ്വീകരിച്ച ഉപരോധം അത്ര ഫലപ്രദമല്ല. അത് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
പേൾ ഹാർബറിറിലും (1941 ഡിസംബറിൽ ഹവായിയിലെ പേൾ ഹാർബറിൽ ജാപ്പനീസ് സൈന്യം യുഎസിനു നേരെ വ്യോമാക്രമണം നടത്തിയപ്പോൾ) ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ സെപ്റ്റംബർ 11 ആക്രമണം നടത്തിയപ്പോഴും അമേരിക്ക സാക്ഷ്യം വഹിച്ച കാര്യങ്ങള്‍ സമാനമാണ് ഉക്രെയ്‌നിന് മേലെയുള്ള ആകാശത്തെ ഇപ്പോഴത്തെ കാഴ്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "റഷ്യ ഉക്രേനിയൻ ആകാശത്തെ ആയിരക്കണക്കിന് ആളുകളുടെ മരണ സ്രോതസ്സാക്കി മാറ്റി."-സെലന്‍സ്കി പറഞ്ഞു.

"ഞങ്ങലെ കൃത്യമായി കൊല്ലാൻ അവർ ഡ്രോണുകൾ ഉപയോഗിക്കുന്നു. 80 വർഷമായി യൂറോപ്പ് കണ്ടിട്ടില്ലാത്ത ഒരു ഭീകരതയാണിത്, ഈ ഭീകരതയ്‌ക്കുള്ള ഉത്തരം ലോകമെമ്പാടും നിന്ന് ഞങ്ങൾ ചോദിക്കുന്നു, "സെലെൻസ്‌കി പറഞ്ഞു, യുക്രേനിയൻ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. തന്റെ അഭിപ്രായപ്രകടനത്തിനിടയിൽ ഒരു ഘട്ടത്തിൽ സെലെൻസ്‌കി യുഎസ് നിയമനിർമ്മാതാക്കള്‍ക്കായി യുദ്ധത്തിന് മുമ്പും ശേഷവും ഉക്രെയ്‌നിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ പ്ലേ ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വ്യാപകമായി പ്രചരിച്ച ചില ചിത്രങ്ങൾ ഉൾപ്പെടെ ഇതിലുണ്ടായിരുന്നു.
ഞങ്ങളെ മാത്രമല്ല റഷ്യ ആക്രമിച്ചത്. ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്. ഞങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ക്കെതിരെ, സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള യുക്രേനിയന്‍ പൌരന്മാരുടെ അവകാശങ്ങള്‍ക്കെതിരെ കൂടിയാണ് റഷ്യയുടെ ഈ യുദ്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴാണ് ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമെന്നും സെലന്‍സ്‌കി അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു.
ആളുകളെ രക്ഷിക്കാൻ ഉക്രെയ്‌നിന് മുകളിലൂടെ ഒരു ഫ്‌ളൈ സോൺ സോൺ സൃഷ്‌ടിക്കണമെന്ന ആവശ്യവും പരോക്ഷമായി സെലന്‍സ്കി പറഞ്ഞിരുന്നു. എന്നാല്‍ യുഎസും നാറ്റോയും നോ ഫ്ലൈ സോൺ ഓപ്‌ഷൻ നിരസിച്ചു, ഇത് "മൂന്നാം ലോക മഹായുദ്ധത്തിന്" തുല്യമാകുമെന്നായിരുന്നു അമേരിക്കന് പ്രസിഡന്റ് ബൈഡൻ കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications