ഓഗസ്റ്റില്‍ കുറിഞ്ഞി പൂക്കും, ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ ഭരണകൂടം
ഇടുക്കി:നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും ഇതിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ജില്ലാ കളക്ടര്‍ ജി.ആര് ഗോകുല്‍ പറഞ്ഞു. മൂന്നാറില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ വിലയിരുത്തലിന് കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികള്‍ക്ക് ഏറ്റവും സുഗമമായി കുറിഞ്ഞി കാണാനുള്ള സൗകര്യങ്ങളാണ് ഇക്കുറി ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീസണ് തുടങ്ങുംമുമ്പേ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടതിനെ കുറിച്ച് യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു. അടുത്തമാസം സംസ്ഥാനതലത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങളുടെ പുരോഗതി വിലയിരുത്തും. ജൂണില്‍ ക്രമീകരണങ്ങളുടെ ട്രയല്‍ ആരംഭിക്കുമെും കളക്ടര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 12 വര്‍ഷം മുമ്പുള്ള നീലക്കുറിഞ്ഞി സീസണില്‍ 3.5 ലക്ഷം ആളുകളാണ് എത്തിയത്. ഇക്കുറി അത് 8 ലക്ഷമായി ഉയരുമെന്നാണ് നാറ്റ്പാക് പഠനം കണക്കാക്കുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കാനും പ്രധാന പരിഗണന നല്‍കും. മൂന്നാറിലൂടെയുള്ള സുഗമമായ സഞ്ചാരത്തിനും ഗതാഗത തടസ്സം ഒഴിവാക്കാനും പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജീകരിക്കും. ഇവ പഞ്ചായത്ത്, ഡി.റ്റി.പി.സി എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിപ്പിക്കും. ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്ക് ഫോഴ്സിനു രൂപംകൊടുക്കാനും യോഗത്തില്‍ ധാരണയായി.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications