കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഗസ്റ്റില്‍ കുറിഞ്ഞി പൂക്കും, ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ ഭരണകൂടം

  • By Desk
Google Oneindia Malayalam News

ഇടുക്കി:നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും ഇതിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. മൂന്നാറില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ വിലയിരുത്തലിന് കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികള്‍ക്ക് ഏറ്റവും സുഗമമായി കുറിഞ്ഞി കാണാനുള്ള സൗകര്യങ്ങളാണ് ഇക്കുറി ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സീസണ്‍ തുടങ്ങുംമുമ്പേ സഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ടതിനെ കുറിച്ച് യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു. അടുത്തമാസം സംസ്ഥാനതലത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങളുടെ പുരോഗതി വിലയിരുത്തും. ജൂണില്‍ ക്രമീകരണങ്ങളുടെ ട്രയല്‍ ആരംഭിക്കുമെും കളക്ടര്‍ പറഞ്ഞു.

neelakurinji

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 12 വര്‍ഷം മുമ്പുള്ള നീലക്കുറിഞ്ഞി സീസണില്‍ 3.5 ലക്ഷം ആളുകളാണ് എത്തിയത്. ഇക്കുറി അത് 8 ലക്ഷമായി ഉയരുമെന്നാണ് നാറ്റ്പാക് പഠനം കണക്കാക്കുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും മാലിന്യനിര്‍മാര്‍ജനത്തിനും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും പ്രധാന പരിഗണന നല്‍കും. മൂന്നാറിലൂടെയുള്ള സുഗമമായ സഞ്ചാരത്തിനും ഗതാഗത തടസ്സം ഒഴിവാക്കാനും പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജീകരിക്കും. ഇവ പഞ്ചായത്ത്, ഡി.റ്റി.പി.സി എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിപ്പിക്കും. ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സിനു രൂപംകൊടുക്കാനും യോഗത്തില്‍ ധാരണയായി.

English summary
neelakurinji will blossom in august; kurinji garden start the preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X