കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാ അഴിപ്പിച്ചവരും ജീന്‍സ് മുറിച്ചവരും കുടുങ്ങി!തുണിയുരിഞ്ഞ് പരിശോധിച്ച നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്എസ്‌കെ സ്‌കൂളിലെ നാല് അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

  • By Gowthamy
Google Oneindia Malayalam News

കണ്ണൂര്‍: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭത്തില്‍ നാല് പേര്‍ക്കെതിരെ നടപടി. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്എസ്‌കെ സ്‌കൂളിലെ നാല് അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഷീജ, ഷഹീന, ബിന്ദു, ഷാഹിന എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതോടെയാണ് നടപടി.

അടിവസ്ത്രവും ബ്രായും അഴിപ്പിച്ച സംഭവം...അവര്‍ കുടുങ്ങും!! കേരള പോലീസും കേസെടുത്തുഅടിവസ്ത്രവും ബ്രായും അഴിപ്പിച്ച സംഭവം...അവര്‍ കുടുങ്ങും!! കേരള പോലീസും കേസെടുത്തു

മാനേജ്‌മെന്റാണ് നടപടി സ്വീകരിച്ചത്. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തിരുന്നു.

 വന്‍ വിവാദം

വന്‍ വിവാദം

സംസ്ഥാനത്ത് നടന്ന നീറ്റ് പരീക്ഷയിക്കിടെ വിദ്യാര്‍ഥ്ികളെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതും വസ്ത്രങ്ങള്‍ മുറിച്ച് മാറ്റിയതും ഏറെ വിവാദമായിരുന്നു.ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പരിശോധന നടന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്.

 നടപടി സ്വീകരിച്ചത് മാനേജ്‌മെന്റ്

നടപടി സ്വീകരിച്ചത് മാനേജ്‌മെന്റ്

കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്എസ്‌കെ സ്‌കൂളില്‍ നീറ്റ് പരീക്ഷയ്ക്കിടെ ദേഹ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മാനേജ്‌മെന്റാണ് നടപടി സ്വീകരിച്ചത്. അധ്യാപകരായ ഷീജ, ഷാഹിന , ബി്ന്ദു, ഷഫീന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

 നിബന്ധനകളുടെ പേരില്‍

നിബന്ധനകളുടെ പേരില്‍

നിബന്ധനകളുടെ പേരിലാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളെ ക്രൂരനടപടിക്ക് വിധേയരാക്കിയത്. പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികളെ മെറ്റല്‍ ഡിക്ടറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ച് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികള്‍ക്കും ജീന്‍സ് ധരിച്ചെത്തിയവര്‍ക്കുമാണ് പരിശോധന പീഡനമായത്.

കൈമുറിച്ച് മാറ്റി

കൈമുറിച്ച് മാറ്റി

മെറ്റല്‍ കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് വനിത ഇന്‍വിജിലേറ്റര്‍മാരുടെ മുന്നില്‍ വച്ച് ബ്രാ അഴിച്ച് പുറത്തു നിന്നിരുന്ന രക്ഷിതാക്കള്‍ക്ക് നല്‍കേണ്ടി വന്‌നു. ഇതു കൂടാതെ കൈനീളമുള്ള വസ്ത്രം ധരിച്ചെത്തിയവര്‍ക്ക് കൈമുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ജീന്‍സ് ധരിച്ചെത്തിയവരുടെ ജീന്‍സിലെ ബട്ടന്‍ ഇളക്കി മാറ്റുകയും ചെയ്തു.

 മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദം

ഇത്തരത്തില്‍ എല്ലാവരുടെയും മുന്നില്‍വച്ച് വസ്ത്രം അഴിക്കേണ്ടി വന്നതിലെ നാണക്കേട് കൊണ്ട് പല വിദ്യാര്‍ഥികളും കരഞ്ഞു. വളരെയധികം മാനസിക സമ്മര്‍ദത്തോടെയാണ് പരീക്ഷ എഴുതിയതെന്നാണ് പലരും പറഞ്ഞത്.

 കേസെടുക്കാന്‍ നിര്‍ദേശം

കേസെടുക്കാന്‍ നിര്‍ദേശം

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെട്ടിരുന്നു. കമ്മീഷന്‍ സംഭവത്തില്‍ കേസെടുക്കുകയും ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിബിഎസ്ഇ റീജ്യണല്‍ ഡയറക്ട്‌റോട് മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 എറണാകുളത്ത് കേസെടുത്തു

എറണാകുളത്ത് കേസെടുത്തു

സംഭവത്തില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.ഇക്കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തില്‍ കുറുപ്പുംപടി പോലീസാണ് കേസെടുത്തത്.

English summary
neet examination controversy four teachers suspended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X