Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ വീടും സ്ഥലവും ഇന്റീരിയറും കൂടെ 15 ലക്ഷം മതിയാകില്ല; ഒടുവില്‍ വിശദീകരണവുമായി നീതൂസ് അക്കാദമി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി നീതൂസ് അക്കാദമി. മുണ്ടക്കൈ ഹീറോ പ്രജീഷിന് വേണ്ടിയാണ് തങ്ങള്‍ വീട് നിര്‍മിച്ചത് എന്നും വീട് നിര്‍മാണത്തിന് കരാര്‍ ഏല്‍പ്പിച്ച കോണ്‍ട്രാക്ടറുടെ രാഷ്ട്രീയ പശ്ചാത്തലം തങ്ങള്‍ക്ക് അറിയില്ല എന്നും നീതൂസ് അക്കാദമി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അവരുടെ വിശദീകരണം.

തങ്ങള്‍ നിര്‍മിച്ച വീടിന്റേയും സര്‍ക്കാര്‍ നിര്‍മിച്ച വീടിന്റേയും ചെലവായ തുക എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും രാഷ്ട്രീയ വിവാദവും കൊഴുക്കുന്നതിനിടെയാണ് നീതൂസ് അക്കാദമിയുടെ പ്രതികരണം. സര്‍ക്കാരിന്റെ വീടിന് 20-30 ലക്ഷം രൂപ ചെലവായപ്പോള്‍ നീതൂസ് അക്കാദമി നിര്‍മിച്ച വീടിന് 15 ലക്ഷമെ ചെലവായിട്ടുള്ളൂ എന്നായിരുന്നു പ്രചരണം. നീതൂസ് അക്കാദമിയ്ക്ക് വേണ്ടി നിര്‍മിച്ച കോണ്‍ട്രാക്ടര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിവാദത്തിന് തിരികൊളുത്തിയത്.

Neethu s Academy

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിന്റെ യഥാര്‍ഥ ചിലവുകളെ പറ്റി സംസാരിച്ചിരുന്നു എന്നും അതിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട് എന്നും നീതൂസ് അക്കാദമി ചൂണ്ടിക്കാട്ടി. ഏതായാലും 15 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി വീടും ഇന്റീരിയറും പൂര്‍ത്തീകരിക്കാനാകില്ല എന്നും നീതൂസ് അക്കാദമി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്

പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സൗത്ത് ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി. അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പര്‍ഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവര്‍ത്തിയായിരുന്നു. അതിനെ വിവാദങ്ങളില്‍ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.

ഞങ്ങള്‍ വീട് പണിയുവാന്‍ ഏല്‍പ്പിച്ച കോണ്‍ട്രാക്റ്റര്‍ വയനാടുകാരനാണ്. എറണാകുളത്തുള്ള ഞങ്ങള്‍ക്ക് ഇവിടെയുള്ള ഒരു കോണ്‍ട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിന്റെ ചേട്ടന്‍ പ്രവീണ്‍ കണക്റ്റ് ചെയ്ത അഞ്ച് കോണ്‍ട്രാക്റ്റര്‍മാറില്‍ നിന്നും ഇദ്ദേഹത്തിന്റെ കൊട്ടേഷന്‍ കണ്ടിട്ട് വര്‍ക്ക് അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങള്‍ക്ക് അറിയില്ല. കോണ്‍ട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിന്റെ യഥാര്‍ഥ ചിലവുകള്‍ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കോണ്‍ട്രാക്റ്റര്‍ക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇന്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമായി നിലനില്‍ക്കുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാന്‍ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓര്‍മ്മപ്പെടുത്തുകയാണ്.

എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇന്റീയര്‍ ഉള്‍പ്പെടെ പണിത് തീര്‍ക്കാന്‍ കഴിയില്ല എന്നത് യാഥാര്‍ഥ്യവുമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങള്‍ ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

വയനാട് ദുരന്തം ഉണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങള്‍ സംഭാവന ചെയ്തിരുന്നു. ഇനിയും സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ കൂടെയുണ്ടാകും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+