കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല, വിദ്യാര്‍ത്ഥികളുടെ അവകാശത്തെ കാറ്റില്‍ പറത്തി നെഹ്റു കോളേജ്

ഒത്തുതീര്‍പ്പ് ധാരണകള്‍ കോളേജ് അധികൃതര്‍ ലംഘിച്ചുവെന്നാരോപിച്ചാണ്വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയ്ക്ക് ശേഷവും നെഹ്‌റു കോളേജിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. നാളുകള്‍ക്ക് ശേഷം കോളേജ് വീണ്ടും കലുഷിതമായിരിക്കുകയാണ്. ജിഷ്ണുവിന്റെ മരണത്തിന് ശേഷമുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണകള്‍ കോളേജ് അധികൃതര്‍ ലംഘിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. താടി വളര്‍ത്തിയെന്നാരോപിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഒത്തുതീര്‍പ്പ് ധാരണയില്‍ കോളേജില്‍ യുജിസി ചട്ട പ്രകാരം തിരഞ്ഞെടുപ്പ് നടത്താമെന്ന് അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോളേജ് അധികൃതര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ മരണത്തിന് ശേഷം മാസങ്ങള്‍ക്കിപ്പുറവും കോളേജ് അധികൃതര്‍ പതിവു നിലപാടില്‍ത്തന്നെയാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് നേരെ മുഖം തിരിക്കുന്നു

വിദ്യാര്‍ത്ഥികളുടെ അവകാശത്തിന് നേരെ മുഖം തിരിക്കുന്നു

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന നിലപാടാണ് ഇപ്പോഴും കോളേജ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷമാണ് ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നുള്ള സമരം അവസാനിപ്പിച്ചത്.

തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുന്നില്ല

തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുന്നില്ല

യുജിസി ചട്ടപ്രകാരം യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോളേജ് അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ധാരണകള്‍ ലംഘിക്കുന്നു

ധാരണകള്‍ ലംഘിക്കുന്നു

കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കുന്നതിനായി കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സമരത്തില്‍ പങ്കെടുത്തതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു

സമരത്തില്‍ പങ്കെടുത്തതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ സമര പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

താടി വളര്‍ത്തിയതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി

താടി വളര്‍ത്തിയതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി

ബി ഫാം നാലാം വര്‍ഷ വിദ്യാര്‍ഥികളെയാണ് താടി വളര്‍ത്തിയതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. പ്രിന്‍സിപ്പാളും ഫാര്‍മസി കോളേജിലെ അധ്യാപകരുമാണ് താടി വളര്‍ത്തിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്.

നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരുന്നുവെങ്കിലും പാലിക്കപ്പെടുന്നില്ല

നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരുന്നുവെങ്കിലും പാലിക്കപ്പെടുന്നില്ല

കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്ന പല വ്യവസ്ഥകളിലും ഇളവ് വരുത്തിയിരുന്നു. കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

English summary
Pambadi Nehru College students again conducts protest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X