കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി: എസ്എഫ്‌ഐക്ക് പണികിട്ടും! കോളേജ് മാനേജ്‌മെന്റ് നടപടിക്ക്, പോലീസിന് പരാതി

ആദരാഞ്ജലി അര്‍പ്പിച്ചുള്ള പ്രവൃത്തി ഒരിക്കലും പൊറുക്കാനാവില്ലെന്ന് പ്രിന്‍സിപ്പാല്‍ പിവി പുഷ്പ പറയുന്നു

Google Oneindia Malayalam News

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് പ്രിന്‍സിപ്പാലായ പിവി പുഷ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ എസ്എഫ്‌ഐ കുരുക്കില്‍. സംഭവം വന്‍ വിവാദമായതോടെ എസ്എഫ്‌ഐക്കും നേതാക്കള്‍ക്കുമെതിരെ നടപടിയുമായി മുന്നോട്ടു പോവാനൊരുങ്ങുകയാണ് പ്രിന്‍സിപ്പാള്‍ പിവി പുഷ്പയും കോളേജ് മാനേജ്‌മെന്റും. നേരത്തെ പാലക്കാട് വിക്ടോറിയ കോളേജിലും സമാന സംഭവം എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അരങ്ങേറിയിരുന്നു. അന്ന് പ്രൊഫസര്‍ ടിഎന്‍ സരസുവിന് ശവുകുടീരമാണ് എസ്എഫ്‌ഐ ഒരുക്കിയത്.

വിരമിക്കലിന് മുന്നോടിയായുള്ള ചടങ്ങ് നടക്കുന്ന അന്നേ ദിവസമാണ് പ്രിന്‍സിപ്പാളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്ററുകള്‍ കോളേജ് ക്യാംപസില്‍ പതിച്ചത്. അതേസമയം സംഭവത്തില്‍ എസ്എഫ്‌ഐ ഒറ്റപ്പെടുന്നുവെന്നാണ് സൂചന. വിരമിക്കുന്ന സമയം രാഷ്ട്രീയ പ്രകടമാക്കേണ്ട സമയമല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കുറ്റക്കാരെ വെറുതെവിടില്ല

കുറ്റക്കാരെ വെറുതെവിടില്ല

ആദരാഞ്ജലി അര്‍പ്പിച്ചുള്ള പ്രവൃത്തി ഒരിക്കലും പൊറുക്കാനാവില്ലെന്ന് പ്രിന്‍സിപ്പാല്‍ പിവി പുഷ്പ പറയുന്നു. എസ്എഫ്‌ഐയുടെ ഹീനമായ പ്രവൃത്തിയാണിതെന്ന് പുഷ്പ പറഞ്ഞു. അതേസമയം എസ്എഫ്‌ഐക്കെതിരെ പോലീസിന് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രിന്‍സിപ്പാള്‍. കോളേജ് മാനേജ്‌മെന്റ് മറ്റൊരു പരാതിയും നല്‍കുന്നുണ്ട്. ഇത് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുരുക്കിലാക്കുമെന്നാണ് സൂചന. നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായ പ്രിന്‍സിപ്പാള്‍ കെഎസ്‌യു ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളോട് മോശമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി തവണ പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പല തവണ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും പ്രിന്‍സിപ്പാള്‍ പുഷ്പ പറയുന്നു.

എസ്എഫ്‌ഐ പ്രശ്‌നക്കാര്‍

എസ്എഫ്‌ഐ പ്രശ്‌നക്കാര്‍

ഈ പ്രശ്‌നങ്ങള്‍ക്കിടെയാണ് പ്രിന്‍സിപ്പാള്‍ വിരമിക്കുന്ന സംഭവം വന്നത്. മെയ് മാസത്തിലാണ് ഇവര്‍ വിരമിക്കാനിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മറ്റ് അധ്യാപകര്‍ക്കൊപ്പം യാത്രയയപ്പ് നല്‍കാന്‍ കോളേജ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ മുന്‍ വൈരാഗ്യത്തിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രിന്‍സിപ്പാളിനെതിരെ പോസ്റ്റര്‍ പതിച്ചെന്നാണ് ആരോപണം. എന്നാല്‍ താനല്ല ക്യാംപസിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എസ്എഫ്‌ഐയാണെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. അറ്റന്‍ഡന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പോസ്റ്റര്‍ പതിക്കുന്നതിലേക്ക് എത്തിച്ചതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ കൈവശമുണ്ടെന്ന് സൂചനയുണ്ട്. ഇത് അടുത്ത ദിവസം തന്നെ പോലീസിന് കൈമാറുമെന്നാണ് സൂചന.

പോസ്റ്റര്‍ പതിച്ചിട്ടില്ല

പോസ്റ്റര്‍ പതിച്ചിട്ടില്ല

പ്രിന്‍സിപ്പാളിനെതിരെ ആശയപരമായി വിയോജിപ്പുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്നുമാണ് എസ്എഫ്‌ഐയുടെ നിലപാട്. സംഘടനയുടെ പ്രതിഷേധ രീതികള്‍ ഒരിക്കലും ഇത്തരത്തിലുള്ളതല്ല. ബോര്‍ഡ് തൂക്കിയോ പടക്കം പൊട്ടിച്ചതായോ എസ്എഫ്‌ഐ അറിഞ്ഞിട്ട് പോലുമില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. കോളേജില്‍ നോട്ടീസ് പതിക്കണമെങ്കില്‍ എസ്എഫ്‌ഐ കോളേജ് യൂണിറ്റ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ടണം. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. പ്രിന്‍സിപ്പാളിനെതിരെ പ്രശ്‌നം ഉണ്ടായതിന്റെ പേരില്‍ ഈ സംഭവം സംഘടനയുടെ പേരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. ഇത് വിലപ്പോവില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രതിരോധത്തിലാണ്. ഈ വിഷയത്തില്‍ പങ്കില്ലെന്ന് തെളിയിക്കാനും സംഘടന ശ്രമിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസിന്റെ പിന്തുണ

പ്രിന്‍സിപ്പാള്‍ പുഷ്പജയ്ക്ക് കോണ്‍ഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്തുണയുമായെത്തിയിട്ടുണ്ട്. പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചും പടക്കം പൊട്ടിച്ചും വിരമിച്ച ദിവസം ആഘോഷിച്ച എസ്എഫ്‌ഐയുടെ പെരുമാറ്റം ഭീകരമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുന്നതെന്ന് പ്രിന്‍സിപ്പാള്‍ ചോദിക്കുന്നു. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് തനിക്കെതിരെ രംഗത്തുള്ളത്. ബാക്കിയെല്ലാവരും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു താനെന്ന കാര്യം സംഘടനയ്ക്ക് ആലോചിക്കാമായിരുന്നെന്നും പുഷ്പ പറയുന്നു. ദുരന്തം ഒഴിയുന്നു, ക്യാംപസ് സ്വതന്ത്രമാകുന്നു എന്നായിരുന്നു പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ബോര്‍ഡില്‍ എഴുതിയിരുന്നത്.

പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍.. നെഹ്റു കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐയുടെ യാത്രയയപ്പ് ഇങ്ങനെ!പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍.. നെഹ്റു കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐയുടെ യാത്രയയപ്പ് ഇങ്ങനെ!

ഫാറൂഖ് കോളേജ് ഹോളി വിവാദം; തെളിവെടുപ്പ് പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുംഫാറൂഖ് കോളേജ് ഹോളി വിവാദം; തെളിവെടുപ്പ് പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ദില്ലി വിദ്യാര്‍ത്ഥിയുടെ കൊല: കുറ്റവാളിയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി! പത്ത് ദിവസത്തെ പരിചയം!ദില്ലി വിദ്യാര്‍ത്ഥിയുടെ കൊല: കുറ്റവാളിയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി! പത്ത് ദിവസത്തെ പരിചയം!

English summary
nehru college take action against sfi workers on principal poster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X