നെഹ്‌റു ട്രോഫി വള്ളം കളി; ആവേശപ്പോരാട്ടത്തിനൊടുവിൽ ഒന്നാമനായി വീയപുരം ചുണ്ടൻ...
ആലപ്പുഴ: 69ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഒന്നാമനായി വീയപുരം ചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട് ക്ലബായിരുന്നു വീയപുരം ചുണ്ടനായി തുഴഞ്ഞത്. ആദ്യം മുതൽക്ക് തന്നെ വീയപുരം ചുണ്ടൻ മുന്നിട്ടു നിന്നിരുന്നു. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽതെക്കേതിൽ നാലാം സ്ഥാനത്തും ആണ് എത്തിയത്.

ഹീറ്റ്സില്‍ വീയപുരം ആയിരുന്നു ഏറ്റവും മികച്ച സമയം കുറിച്ചതും. 4.18.80 സമയത്തില്‍ ആണ് വീയപുരം ഫിനിഷ് ചെയ്തത്. ഫൈനലിലും മിന്നും പോരാട്ടമായിരുന്നു.
ഒന്നാം ലൂസേഴ്‌സ് ഫൈനലില്‍ നിരണം ചുണ്ടന്‍ ആണ് വിജയയിച്ചത്. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ ആനാരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. തേര്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ ജവഹര്‍ തായങ്കരി വിജയിച്ചു.

വീയപുരം, നടുഭാഗം, കാട്ടില്‍തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങള്‍ ആണ് ഫൈനലില്‍ പോരാടിയത്. അഞ്ച് ഹീറ്റ്സുകളില്‍ ആയി നടന്ന മത്സരത്തില്‍ ആണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് എത്തിയത്.
വീയപുരം, വെള്ളംകുളങ്ങര, ചെറുതന, ശ്രീമഹാദേവന്‍ ചുണ്ടനുകളാണ് ആദ്യ ഹീറ്റ്സില്‍ ഉണ്ടായിരുന്നത്. വീയപുരമാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്.

രണ്ടാം ഹീറ്റ്സില്‍ ദേവസ്, നടുഭാഗം, സെന്റ് ജോര്‍ജ്, ചമ്പക്കുളം ചുണ്ടനുകള്‍ ആണ് രണ്ടാം ഹീറ്റ്സില്‍ മത്സരിച്ചത്. രണ്ടാം ഹീറ്റ്സില്‍ യുബിസി കൈനകരി തുഴഞ്ഞ നടുഭാഗമാണ് ഒന്നാം സ്ഥാനം നേടിയത്.
മൂന്നാം ഹീറ്റ്സില്‍ കരുവാറ്റ, ശ്രീവിനായകന്‍, പായിപ്പാടന്‍, മഹാദേവികാട് കാട്ടില്‍തെക്കേതില്‍, ആയപറമ്പ് പാണ്ടി ചുണ്ടനുകള്‍ ആണ് മത്സരിച്ചത്. കാട്ടില്‍തെക്കേതില്‍ ആണ് മൂന്നാം ഹീറ്റ്സില്‍ ഒന്നാമത് എത്തിയത്. പോലീസ് ബോട്ട് ക്ലബാണ് കാട്ടില്‍തെക്കേതിലിന് ആയി തുഴഞ്ഞത്.

നാലാം ഹീറ്റ്സില്‍ സെന്റ് പയസ് ടെന്‍ത്, ആനാരി, തലവടി, ജവഹര്‍ തായങ്കരി ചുണ്ടനുകള്‍ ആയിരുന്നു പോരുതിയത്. മൂന്നാം ട്രാക്കില്‍ മത്സരിച്ച തലവടി ചുണ്ടനായിരുന്നു ഒന്നാം സ്ഥാനം നേടിയത്. തലവടി ബോട്ട് ക്ലബാണ് തലവടി ചുണ്ടന് വേണ്ടി തുഴഞ്ഞത്. അഞ്ചാ ഹീറ്റ്‌സില്‍ മൂന്ന് ചുണ്ടനുകളാണ് മത്സരിച്ചത്. കാരിച്ചാല്‍, ആലപ്പാടന്‍, പുത്തന്‍, നിരണം ചുണ്ടനുകളാണ് മത്സരിച്ചത്. നിരണം ചുണ്ടനാണ് വിജയിച്ചത്.












Click it and Unblock the Notifications