കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റു ട്രോഫി വള്ളംകളി.... 67 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിട്ട് നടുഭാഗം ചുണ്ടന്‍!!

Google Oneindia Malayalam News

ആലപ്പുഴ: ആവേശത്തിരയേറ്റിയ നെഹ്‌റു ട്രോഫി വള്ളംകൡയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് കിരീടം. 67 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. 4.23:28 മിനുട്ടിലാണ് നടുഭാഗം ഫിനിഷ് ചെയ്തത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാം സ്ഥാനത്തെത്തി. ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ ആദ്യ ചാമ്പ്യനെന്ന ചരിത്രനേട്ടത്തിനുടമയാണ് നടുഭാഗം ചുണ്ടന്‍.

1

പോലീസ് ബോട്ട് ക്ലബ് വകയാണ് മൂന്നാം സ്ഥാനത്തെത്തിയ കാരിച്ചാല്‍ ചുണ്ടന്‍. അതേസമയം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ചടങ്ങിനെത്തിയിരുന്നു. 67ാമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് നടന്നത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

അതേസമയം പ്രളയദുരിതത്തില്‍ ഇരയായവര്‍ക്കൊപ്പമുണ്ടെന്ന് സച്ചിന്‍ ചടങ്ങില്‍ പറഞ്ഞു. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമുണ്ട് താന്‍. വെല്ലുവിളികള്‍ മറികടക്കണമെന്നും, കായിക ഇനങ്ങള്‍ക്ക് കേരളം എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്നും, അത് തനിക്ക് നേരിട്ടറിയാവുന്നതാണെന്നും സച്ചിന്‍ പറഞ്ഞു. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ജലമേള ആരംഭിച്ചത്.

ഫൈനലില്‍ പോലീസ് ബോട്ട് ക്ലബിന്റെ കാരിച്ചാല്‍, യുബിസി കൈനകരിയുടെ ചമ്പക്കുളം ചുണ്ടന്‍, എന്‍ബിസി ബോട്ട് ക്ലബിന്റെ ദേവസ് ചുണ്ടന്‍, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ എന്നിവരാണ് ഏറ്റുമുട്ടിയത്. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു. രാജ്യത്തിന് തന്നെ ഇത് മാതൃകയാണെന്നും, ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് വള്ളംകളി നടത്തുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!! സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!

English summary
nehru trophy boat race nadubagam chundan claims trophy after 67 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X