ആവേശപ്പോരാട്ടം; പുന്നമടക്കായലിൽ ചുണ്ടൻ വള്ളങ്ങൾ അണിനിരന്നു.. ജലരാജാവ് ആരെന്നറിയാൻ ആകാംക്ഷ

ഹീറ്റ്സില്‍ വീയപുരം ആയിരുന്നു ഏറ്റവും മികച്ച സമയം കുറിച്ചതും. 4.18.80 സമയത്തില്‍ ആണ് വീയപുരം ഫിനിഷ് ചെയ്തത്. ഒന്നാം ലൂസേഴ്സ് ഫൈനലില്‍ നിരണം ചുണ്ടന്‍ ആണ് വിജയയിച്ചത്. രണ്ടാം ലൂസേഴ്സ് ഫൈനലില്‍ ആനാരി ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. തേര്‍ഡ് ലൂസേഴ്സ് ഫൈനലില്‍ ജവഹര്‍ തായങ്കരി വിജയിച്ചു.
വീയപുരം, നടുഭാഗം, കാട്ടില്‍തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങള്‍ ആണ് ഫൈനലില്‍ പോരാടിയത്. അഞ്ച് ഹീറ്റ്‌സുകളില്‍ ആയി നടന്ന മത്സരത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലില്‍ എത്തിയത്.
ആലപ്പുഴ: വെള്ളത്തിലെ വേഗരാജാവിനെ കണ്ടെത്താനുള്ള നെഹ്രു ട്രോഫി വള്ളം കളിക്ക് ഇന്ന് തുടക്കം. 19 ചുണ്ടന്‍ വള്ളങ്ങളാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ ഒഴികെയുള്ള വളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരങ്ങള്‍ ആരംഭിക്കുക.













Click it and Unblock the Notifications