വാടകക്കാരനെ ഗിന്നസ് പക്രു കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം
കോട്ടയം: നടന്‍ ഗിന്നസ് പക്രുവിനെ ആക്രമിച്ച സംഭവത്തില്‍ പക്രുവിനെതിരെ അയല്‍ക്കാരും പ്രതിയും രംഗത്ത്. പക്രു തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വില്ലൂന്നി സ്വദേശി ആല്‍ഫ് തോപ്പുറത്ത് ആരോപിയ്ക്കുന്നു. പക്രുവിന്റെ കുടുംബമാണ് ആക്രമണം നടത്തിയതെന്ന് ഇയാള്‍ പറയുന്നു. ആല്‍ഫിനൊപ്പം പിന്തുണയുമായി പക്രുവിന്റെ അയല്‍ക്കാരമുണ്ട്.
വാടക കൃത്യമായി നല്‍കാത്തത് ചോദ്യം ചെയ്തതിന് തന്നെയും കുടുംബത്തിനെയും ആക്രമിച്ചുവെന്നാണ് പക്രുവിന്റെ പരാതിയ എന്നാല്‍ പണവും പ്രശസ്തിയും ഉപയോഗിച്ച് പക്രു തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നവെന്നാണ് ആല്‍ഫ് പറയുന്നത്. കൃത്യമായി താന്‍ വാടക നല്‍കിയിരുന്നു. എന്നാല്‍ ആദായ നികുതി പ്രശ്‌നങ്ങളുള്ളതിനാല്‍ വാടക രസീത് നല്‍കാന്‍ പക്രു തയ്യാറായിരുന്നില്ലത്രേ.

രണ്ട് കുടുംബങ്ങള്‍ താമസിയ്ക്കുന്ന വീടിന്റെ വൈദ്യുതി ബില്‍ ഒറ്റയ്ക്ക് അടയ്ക്കാനും ആല്‍ഫിനോട് പക്രു ആവശ്യപ്പെട്ടതായാണ് ആരോപണം. വീട്ടിലേയ്ക്കുള്ള കുടിവെള്ള വിതരണം പോലും തടയപ്പെടുത്തിയതായി ഇയാള്‍ ആരോപിയ്ക്കുന്നു. പക്രുവിന്റെ അച്ഛനും അമ്മയും ഡ്രൈവറുമടങ്ങുന്ന സംഘമെത്തി തന്നെ ആക്രമിയ്ക്കുകയായിരുന്നെന്നും ആല്‍ഫ് പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ പക്രു നിഷേധിച്ചു. സംഭവത്തില്‍ പരിക്കേറ്റ തന്റെ അമ്മ ഇപ്പോഴും ചികിത്സയിലാണെന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications