കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹം തടയണയ്ക്കപ്പുറം, കൊണ്ടിട്ടതോ? ദുരൂഹത ഒഴിയാതെ ദേവനന്ദയുടെ മരണം

  • By Desk
Google Oneindia Malayalam News

കൊല്ലം: പള്ളിമണ്‍ ഇളവൂരില്‍ വീട്ടില്‍ കളിച്ച് കൊണ്ടിരിക്കേയായിരുന്നു ആറുവയസുകാരി ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശോധനയ്ക്കൊടുവില്‍ ഇന്ന് രാവിലെയോടെ ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പോലീസിന്‍റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്.

ദേവനന്ദയുടെ മൃതദേഹ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ആറ്റില്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നതിന് അപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയെന്നത് ദുരൂഹതയേറ്റുന്നുണ്ട്.

 രാവിലെ പത്തോടെ

രാവിലെ പത്തോടെ

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ദേവനന്ദ (6) യെ കാണാതാവുന്നത്. ദേവനന്ദയും അമ്മ ധന്യയും നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞുമാണ് വീട്ടില്‍ ഉണ്ടായിരുന്നു. കുഞ്ഞിനെ ഉറക്കി കിടത്തി ദേവനന്ദയെ കുഞ്ഞിന് കാവലിരുത്തി ധന്യ വീടിന് പുറത്തേക്ക് അലക്കാന്‍ പോകുകയായിരുന്നു.

 വീട്ടില്‍ ഇല്ല

വീട്ടില്‍ ഇല്ല

ഈ സമയം വീടിന്‍റെ ഹാളില്‍ ഇരിക്കുകയായിരുന്നു ദേവനന്ദ. തുണി അലക്കുന്നതിനിടെ ദേവനന്ദ ധന്യയുടെ അടുത്തെത്തെയിരുന്നെങ്കിലും കുഞ്ഞിനെ നോക്കാന്‍ ദേവനന്ദയെ ധന്യ പറഞ്ഞുവിടുകയായിരുന്നു. അലക്കുന്നതിനിടയില്‍ വീടിനകത്തേക്ക് ധന്യ കയറി വന്നപ്പോള്‍ ദേവനന്ദ വീട്ടിലുണ്ടായിരുന്നില്ല.

 പുഴയുടെ പരിസരത്തും

പുഴയുടെ പരിസരത്തും

വീടിന്‍റെ മുന്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. കുട്ടിയെ വീട്ട് പരിസരത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ധന്യ അയല്‍വാസികളേയും പോലീസിനേയും വിവരം അറിയിച്ചു. മൃതദേഹം കണ്ടെത്തിയ പുഴക്കരയില്‍ ഉള്‍പ്പെടെ രാത്രി മുഴുവന്‍ പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് ഇത്തിക്കരയാറ്റില്‍ നിന്നും മൃതേദഹം കണ്ടെടുത്തത്.

 വരാറില്ല

വരാറില്ല

വീടിന് 500 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് ദേവനന്ദ പതിവായി വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജന പ്രദേശമാണ്. മാത്രമല്ല പുഴയുടെ തീരത്ത് കാടും റബര്‍ മരങ്ങളും തിങ്ങി നിറഞ്ഞിരിക്കുകയാണ്.

 ദുരൂഹത ഉണ്ടെന്ന്

ദുരൂഹത ഉണ്ടെന്ന്

സാധാരണ കുട്ടി ഈ ഭാഗത്തേക്ക് വരാറില്ലെന്ന് വീട്ടുകാരും അയല്‍വാസികളും പറയുന്നു. മാത്രമല്ല തനിച്ച് കുഞ്ഞ് ഈ വഴി പോകാന്‍ സാധ്യതയില്ലെന്നും അയല്‍വാസികള്‍ പറയുന്നു. കുഞ്ഞ് ഒറ്റയ്ക്ക് പോകുന്നത് സമീപത്തെ വീട്ടില്‍ ഉള്ളവരൊന്നും കണ്ടില്ലെന്നതിലും ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

 ഇന്നലെയും പരിശോധിച്ചു , പക്ഷേ

ഇന്നലെയും പരിശോധിച്ചു , പക്ഷേ

പരമാവധി നാനൂറ് മീറ്റര്‍ മാത്രമാണ് പുഴയുടെ വീതി. ഇന്നലെ രാത്രി മുഴുവന്‍ ഇവിടെ പരിശോധിച്ച് കണ്ടെത്താത്ത മൃതദേഹം ഇന്ന് കിട്ടിയതിലും നാട്ടുകാര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. പുഴയില്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നതിന് അപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

 വിശദമായി പരിശോധിക്കും

വിശദമായി പരിശോധിക്കും

ഇവിടേക്ക് ഒഴുകി പോകാന്‍ സാധ്യത ഉണ്ടോയെന്നും അതോ മറ്റാരെങ്കിലും മൃതദേഹം ഇവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നാട്ടുകാരുടേയും വീട്ടുകാരുടേയും സംശയങ്ങള്‍ അടക്കം എല്ലാം വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
neighborsraising questions over Devananda's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X