മൂകയായ പെണ്‍കുട്ടിയെ അച്ഛനും മകനും പീഡിപ്പിച്ചു
കൊച്ചി: സംസാര ശേഷിയില്ലാത്ത പെണ്‍കുട്ടിയ അയല്‍വാസി പീഡിപ്പിച്ചു. അയല്‍വാസിയായ കണ്ണന്‍ വാസു(42) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
15 വയസ്സുള്ള പെണ്‍കുട്ടി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് കണ്ണനും കുടുംബവും താമസിച്ചിരുന്നത്. ടിവി കാണാനായി കണ്ണന്‍ ഇടക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ആ സമയത്താണ് പീഡനം നടന്നത്.

പെണ്‍കുട്ടിയുടെ അമ്മ അടുത്തിടെയാണ് മരിച്ചത്. അച്ഛനും സഹോദരനും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പീഡനം നടന്നത്. ശരീരത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് ഒടുവില്‍ പരാതിയായത്. കണ്ണന്റെ 14 കാരനായ മകനും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ സൂചനയുണ്ട്. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
സംസാര ശേഷി ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിക്ക് പീഡന വിവരം പുറത്ത് പറയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ആംഗ്യ ഭാഷയില്‍ പ്രാവീണ്യം നേടിയവരുടെ സഹായത്തോടെയാണ് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.
മട്ടാഞ്ചേരിയില്‍ വാടകക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും. വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നു കണ്ണനും കുടുംബവും താമസം. ഇവര്‍ കഴിഞ്ഞ സെപ്റ്റംബര്‍ര്‍ 15 ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് താമസം മാറി. 2013 ഫെബ്രുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ കണ്ണന്‍ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുണ്ടെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications