Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിയെ അഴിച്ചുവിട്ട് പിഞ്ചുകുഞ്ഞിനെ കടിപ്പിക്കാന്‍ ശ്രമം

പട്ടിയെ അഴിച്ചുവിട്ട് പിഞ്ചുകുഞ്ഞിനെ കടിപ്പിക്കാന്‍ ശ്രമം, തടയാന്‍ ചെന്ന മാതാവിനെ അയല്‍വാസി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.

മലപ്പുറം: പട്ടിയെ അഴിച്ചുവിട്ട് പിഞ്ചുകുഞ്ഞിനെ കടിപ്പിക്കാന്‍ ശ്രമം, തടയാന്‍ ചെന്ന മാതാവിനെ അയല്‍വാസി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പൊന്നാനി കടവനാട് സ്വദേശി കരിയന്തിരുത്തി കോമളയെയാണ് അയല്‍വാസി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.

dogattack

തലക്കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കോമള


കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കോമളയുടെ ഊമയും, ബധിരയുമായ മകളെ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയാണ് പിഞ്ചുകുഞ്ഞിനെ കടിപ്പിക്കാന്‍ പട്ടിയെ തുറന്ന് വിട്ടത്. ഈ സമയം വീടിനു പുറത്ത് കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. നായയുടെ കുരയും, കുട്ടിയുടെ കരച്ചിലും കേട്ട് എത്തിയ കോമള കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പട്ടിക കൊണ്ട് തലക്കടിച്ചെന്നാണ് കോമള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അടിയില്‍ മാരകമായി പരിക്കേറ്റ കോമളയെ പൊന്നാനി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കെതിരെ അയല്‍വാസി നിരന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+