Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ്ടുക്കാരിക്ക് നേരെ അയല്‍വാസി മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിക്കും,ലൈംഗിക ബന്ധത്തിന് ക്ഷണിക്കും!

കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മദ്ധ്യവയസ്‌ക്കന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചത്.

കോതമംഗലം: പതിനെട്ടു വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പതിവായി ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും ജനനേന്ദ്രിയം പുറത്തുകാണിക്കുകയും ചെയ്യുന്ന അയല്‍വാസിയായ മദ്ധ്യവയസ്‌ക്കനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. കോതമംഗലം പുന്നക്കോട് സ്വദേശിനിയായ പതിനെട്ടുകാരി പരാതി നല്‍കിയിട്ടും പോലീസിന് തണുപ്പന്‍ നയമാണെന്നാണ് രാഷ്ട്രദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് അയല്‍വാസിയായ മദ്ധ്യവയസ്‌ക്കന്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചത്. ശല്യം സഹിക്കാതെ വന്നപ്പോഴാണ് പെണ്‍കുട്ടി മറ്റുള്ളവരോട് വിവരം പറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും, നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഞ്ഞിവെള്ളമെടുക്കാന്‍ പോയപ്പോള്‍....

കഞ്ഞിവെള്ളമെടുക്കാന്‍ പോയപ്പോള്‍....

ആടിന് കൊടുക്കാനുള്ള കഞ്ഞിവെള്ളം എടുക്കാനായി പെണ്‍കുട്ടിയായിരുന്നു അയല്‍വീട്ടില്‍ പോയിരുന്നത്. ഇരുവീട്ടുകാരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അയല്‍വാസി ആദ്യമായി ഉപദ്രവിക്കുന്നത്. കഞ്ഞിവെള്ളം എടുക്കാന്‍ പോയപ്പോള്‍ അയാള്‍ ബലമായി ഉമ്മവെയ്ക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു.

പിന്നീടും അശ്ലീല ആംഗ്യങ്ങള്‍...

പിന്നീടും അശ്ലീല ആംഗ്യങ്ങള്‍...

ബലമായി ഉമ്മവെച്ച സംഭവം അമ്മയോട് പറഞ്ഞപ്പോള്‍ അങ്ങനെയൊന്നും ആവില്ല എന്ന് പറഞ്ഞ് അമ്മ സമാധാനിപ്പിക്കുകയായിരുന്നു. പിന്നീട് ഒരു ദിവസം വെള്ളമെടുക്കാന്‍ പോയപ്പോളാണ് അടുത്ത സംഭവമുണ്ടായത്.

രക്ഷപ്പെട്ടോടി...

രക്ഷപ്പെട്ടോടി...

അയല്‍വാസിയായ മദ്ധ്യവയസ്‌ക്കന്റെ ഭാര്യ മുറ്റമടിക്കുന്ന സമയത്താണ് വെള്ളമെടുക്കാന്‍ പോയത്. ആ സമയം അവിടെയെത്തിയ മദ്ധ്യവയസ്‌ക്കന്‍ ഉടുമുണ്ട് മാറ്റി സ്വകാര്യ ഭാഗം കാണിക്കുകയും, അവിടെ ബലമായി ഉമ്മവെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരുവിധമാണ് പെണ്‍കുട്ടി അവിടെ നിന്നും രക്ഷപ്പെട്ടോടിയത്.

സ്വയംഭോഗവും...

സ്വയംഭോഗവും...

പ്ലസ് ടു പരീക്ഷ സമയത്ത് സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇയാള്‍ പിറകെ വരികയും ആളില്ലാത്ത സ്ഥലത്ത് വെച്ച് ജനനേന്ദ്രിയം കാണിക്കുകയും സ്വയംഭോഗം ചെയ്യുന്നത് പോലെ ആഗ്യം കാണിച്ചെന്നും പരാതിയിലുണ്ട്.

വീട്ടുകാരോട് പറയാന്‍ ഭയം....

വീട്ടുകാരോട് പറയാന്‍ ഭയം....

തനിക്ക് നേരിടേണ്ടി വന്ന അനുഭങ്ങളെക്കുറിച്ച് വേദപഠന ക്ലാസിലെ ചേച്ചിയോടാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. വീട്ടുകാരോട് പറയാനായിരുന്നു ചേച്ചിയുടെ നിര്‍ദേശം. എന്നാല്‍ കാന്‍സര്‍ രോഗിയായ മാതാവിനോടും ഹൃദ്രോഗിയായ പിതാവിനോടും ഇതെല്ലാം പറഞ്ഞ് പ്രയാസമുണ്ടാക്കേണ്ടെന്ന് കരുതി പെണ്‍കുട്ടി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നു. അയല്‍വാസിയുടെ ഉന്നതതലങ്ങളിലുള്ള സ്വാധീനവും സംഭവം പുറത്തുപറയാതിരിക്കാന്‍ കാരണമായി.

ബന്ധുവിനോട് പറഞ്ഞു...

ബന്ധുവിനോട് പറഞ്ഞു...

അയല്‍വാസി പിന്നാലെ നടന്ന് ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത് തുടര്‍ന്നതോടെയാണ് കൂട്ടുകാരിയെ പോലെ ഇടപഴകുന്ന ബന്ധുവിനോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ഈ ബന്ധുവാണ് പെണ്‍കുട്ടിയുടെ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞത്.

ആക്ഷേപം പെണ്‍കുട്ടിക്കെതിരെ...

ആക്ഷേപം പെണ്‍കുട്ടിക്കെതിരെ...

അമ്മയും അച്ഛനും മകള്‍ക്ക് നേരെയുണ്ടായ സംഭവത്തെക്കുറിച്ച് ചോദിക്കാനായി അയല്‍വാസിയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ഈ സമയം വീട്ടിലുണ്ടായിരുന്ന അയല്‍വാസിയുടെ ഭാര്യ പെണ്‍കുട്ടിയാണ് തന്റെ ഭര്‍ത്താവിനെ വശീകരിക്കാന്‍ നടക്കുന്നതെന്നും, അവയവങ്ങള്‍ എടുത്ത് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതാണ് കുഴപ്പമെന്നും പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നത്രേ.

പോലീസില്‍ പരാതി...

പോലീസില്‍ പരാതി...

പിന്നീട് പൊതുവഴിയില്‍ വെച്ച് പെണ്‍കുട്ടിയുടെ അച്ഛനെ ഇയാള്‍ മര്‍ദ്ദിച്ചതായും പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

എസ്പിയോട് പറഞ്ഞിട്ടും...

എസ്പിയോട് പറഞ്ഞിട്ടും...

പെണ്‍കുട്ടിക്ക് നേരെ മുണ്ടഴിച്ച് കാണിച്ചവെന്നതിനാണ് അയല്‍വാസിക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. അതേസമയം, അയല്‍വാസിയുടെ മൂക്ക് ഇടിച്ച് മുറിവേല്‍പ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ നടപടി സ്വീകരിക്കാതെ അനങ്ങാപ്പാറ നയം തുടരുന്ന പോലീസിനെതിരെ ആലുവ റൂറല്‍ എസ്പിയോട് പറഞ്ഞിട്ടും ഒരു മാറ്റവുമില്ലെന്നും ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+