കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഹൃത്തിന്റെ കുത്തേറ്റ് അയല്‍വാസി മരിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: എരുമപ്പെട്ടിയില്‍ സുഹൃത്തിന്റെ കുത്തേറ്റ് പിഞ്ചു കുഞ്ഞുങ്ങളുമായി ബൈക്കില്‍ യാത്ര ചെയ്തിരുന്ന അയല്‍വാസി റോഡില്‍ പിടഞ്ഞുമരിച്ചു. തണ്ടിലം പടിഞ്ഞാറൂട്ട് കൃഷ്ണന്‍ മകന്‍ ശാന്തിനികേതന്‍ എന്ന ശാന്തിനി (51)യാണ് കഴുത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്നു മരിച്ചത്. കൃത്യം കഴിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ കുറുവന്നൂര്‍ ചീനക്കവളപ്പില്‍ മുല്ലന്‍ മകന്‍ രാജനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശാന്തിനികേതനും, രാജനും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അമിതമായ മദ്യപാനത്താല്‍ രാജന്‍ നാളേറെയായി മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ശാന്തിനികേതന്‍ തന്റെ മകളുടെ ഒന്നര വയസും, നാലു വയസുമുള്ള കുട്ടികളെയും കൊണ്ട് ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍, സുഹൃത്തായ രാജന്‍ തടഞ്ഞു നിര്‍ത്തി പുറകില്‍ മറച്ചു സൂക്ഷിച്ചിരുന്ന കത്തികൊണ്ട് ശാന്തിനിയുടെ കഴുത്തില്‍ ആഞ്ഞു കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ശാന്തിനിയെ നാട്ടുകാര്‍ ആക്ട്‌സിന്റെ വാഹനത്തില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും, ആശുപത്രിയില്‍ എത്തും മുമ്പെ മരിച്ചു.

blood

അമിതമായ മദ്യപാനം കൊണ്ട് മാനസികാവസ്ഥ തകരാറിലായ രാജന്‍ കുറെ കാലങ്ങളായി ചികിത്സയിലാണ്. മദ്യപാനം കൊണ്ട് കുടുംബം തകര്‍ന്ന രാജന്റെ വീട്ടില്‍ അമ്മ മാത്രമാണ് ഉള്ളത്. തലേ ദിവസം രാജനേയും കൊണ്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍, കിടത്തി ചികിത്സക്കായി അടുത്ത ദിവസം വരാന്‍ ഡോക്ടര്‍ ഉപദേശിച്ചിരുന്നു. അടുത്ത ദിവസം ആശുപത്രിയില്‍ പോകാന്‍ ഒരുങ്ങുവെയാണ് സുഹൃത്തിനെ കൊല ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ശാന്തിനികേതന്റെ ശരീരം അമല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുന്നംകുളം ഡി.വൈ.എസ്.പി. പി.ജി വിശ്വംഭരന്‍, എരുമപ്പെട്ടി എസ്.ഐ. സുബിന്ത്, അഡീഷണല്‍ എസ്.ഐ. ബാലകൃഷ്ണന്‍, സുവീഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

English summary
Neighbour was killed by friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X