Get Updates
Get notified of breaking news, exclusive insights, and must-see stories!

കഥകള്‍ പറഞ്ഞുതന്ന് കെട്ടിപിടിച്ചുറക്കാന്‍ ആരോണിന്റടുത്ത് ഇനി അമ്മ വരില്ല

തൃശൂര്‍: ചാലക്കുടിയില്‍ ഇക്കഴിഞ്ഞ രാത്രിയില്‍ നെഞ്ചോട് ചേര്‍ത്തുകിടത്തി കഥകള്‍ പറഞ്ഞുതന്നുറക്കിയ അമ്മയുടെ ചേതനയറ്റ ശരീരം കാണേണ്ടിവന്ന ദുരന്തമാണ് ആരോണെന്ന എട്ടുവയസുകാരന്. അമ്മയുടെ മരണവിവരമറിഞ്ഞ് വാവിട്ട് കരഞ്ഞ ആരോണിനെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും ബുദ്ധിമുട്ടി. പപ്പയും മമ്മിയും തമ്മിലുള്ള കലഹങ്ങള്‍ വീട്ടില്‍ പതിവാണെങ്കിലും എത്ര വൈകിയാലും അമ്മയെത്തി ആരോണിനെ ചേര്‍ത്ത് പിടിച്ചാണുറങ്ങിയിരുന്നത്.

കഴിഞ്ഞദിവസം രാത്രിയിലും പതിവുപോലെ അമ്മയോടൊപ്പാണ് ആരോണ്‍ ഉറങ്ങിയത്. പിന്നീടെപ്പോഴോ ഉറക്കിത്തിലായ ആരോണിന്റടുത്തുനിന്ന് അമ്മ പപ്പയുടെ മുറിയിലേക്ക് പോയി. രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയെ തിരക്കി. പപ്പയുടെ മുറി അടഞ്ഞ് കിടന്നതിനാല്‍ അമ്മ ഉണര്‍ന്നിട്ടില്ലെന്ന് കരുതി ആരോണ്‍ വീട്ടില്‍ തന്നെ തങ്ങി. വിശപ്പ് സഹിക്കാതായപ്പോള്‍ പലവട്ടം അമ്മയെ വിളിച്ചു നോക്കിയെങ്കിലും മുറി തുറന്ന് അമ്മയെത്തിയില്ല. വൈകിട്ട് മൂന്നരയോടെ അമ്മൂമ്മയെ ഫോണ്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് സമീപവീട്ടിലെത്തി. വീട്ടുകാര്‍ ഭക്ഷണം നല്കിയെങ്കിലും ആരോണിന് കഴിക്കാനായില്ല. വഴക്കിടുന്നത് പതിവായതിനാല്‍ ഇതും അത്തരത്തിലുള്ളതാണെന്നേ അയല്‍ക്കാരും കരുതിയുള്ളൂ. എന്നാല്‍ ആരോണിന്റെ വിതുമ്പല്‍ കണ്ട ഇവര്‍ക്ക് പന്തികേട് തോന്നി. തുടര്‍ന്നാണ് ആരോണിനേയും കൂട്ടി വീട്ടിലെത്തിയത്. കിടപ്പുമുറിയുടെ വാതില്‍ മുട്ടി നോക്കി. അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതിനിടെ മരിച്ച സൗമ്യയുടെ വീട്ടുകാരുമെത്തി.

news

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരണവിവരം അറിയുന്നത്. കഴുത്തറുത്ത നിലയിലായിരുന്നു സൗമ്യ. ഭര്‍ത്താവ് ലൈജു കൈഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു. ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. രാത്രി കഥ പറഞ്ഞുതന്ന് കെട്ടിപിടിച്ചുറക്കാന്‍ അമ്മ വരില്ലെന്നറിയില്ലെങ്കിലും അമ്മയ്ക്ക് എന്തോ പറ്റിയിട്ടുണ്ടെന്ന് ആരോണിനറിയാം. കൊലപാതകത്തിന്റെ നടുക്കത്തില്‍നിന്നും പ്രദേശവാസികളും മോചിതരായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+