കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിന്നുതിരിയാന്‍ ഇടമില്ലാതെ പാടി നെക്രാജെ വില്ലേജ് ഓഫീസ്

Google Oneindia Malayalam News

നെല്ലിക്കട്ട: നെക്രാജെ പാടി വില്ലേജ് ഓഫീസ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദയനീയാവസ്ഥയില്‍. ഇടുങ്ങിയ മുറികളിലിരുന്നാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പ്രധാനപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്നതിനും മറ്റും വേണ്ടത്ര സൗകര്യമില്ല. ആളുകളുടെ തിരക്കേറുമ്പോള്‍ ഇവിടെ നിന്നുതിരിയാന്‍ പോലും സൗകര്യമില്ല. ഇതുകാരണം ആളുകളുടെ നിര വില്ലേജ് ഓഫീസിന് പുറത്തുവരെ നീളാറുണ്ട്.

വേണ്ടത്ര വായു സഞ്ചാരവും വെളിച്ചവുമില്ലാതെ ഓഫീസിനുള്ളിലിരുന്ന് ജോലിചെയ്യുന്ന ജീവനക്കാരും വളരെയധികം പ്രയാസം അനുഭവിക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് രണ്ട് വില്ലേജുകള്‍ ഉള്‍പ്പെട്ട ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് ഇത് തുറന്നുകാണിക്കുന്നത്. വില്ലേജ് ഓഫീസറായി ഇവിടെ എത്തുന്ന ഉദ്യോഗസ്ഥന്‍ ഒരുമാസത്തിനകം മറ്റേതെങ്കിലും വില്ലേജിലേക്ക് മാറ്റം വാങ്ങി പോകുന്നതാണ് പതിവ്.

kasarkode

ഇതുമൂലം സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ലഭിക്കുവാന്‍ കാലതാമസം വരുന്നതായി പരാതി ഉയരുന്നുണ്ട്. ഓഫീസിലെത്തുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ആളുകള്‍ ജീവനക്കാരുടെ മേശക്ക് ചുറ്റും കൂടിനില്‍ക്കേണ്ട സ്ഥിതിയാണ്. പ്രായമായവരും മറ്റും മണിക്കൂറുകളോളം നിന്നാണ് പല സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട് വാങ്ങിക്കുന്നത്. കെട്ടിടം പണിതതിനു ശേഷം പെയിന്റിങ്ങ് നടത്തിയിട്ടില്ലെന്ന് പറയാവുന്ന തരത്തിലാണ് ചുമരുകള്‍. ആവശ്യത്തിന് മേശ, കസേര, അലമാര എന്നിവ ഇല്ല. ഫയലുകള്‍ സൂക്ഷിക്കുന്ന മുറി നിറഞ്ഞുകവിഞ്ഞു. വേണ്ട സംവിധാനങ്ങള്‍ ചെയ്യാന്‍ പല പ്രാവശ്യം പരാതികൊടുത്തെങ്കിലും ഒരു നേട്ടവുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
English summary
nekraje village office without basic facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X