നെല്ലിയാമ്പതിയില്‍ സര്‍ക്കാരിന് തിരിച്ചടി!! മീനമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് തിരിച്ചു നല്‍കണം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നെല്ലിയാമ്പതി ഭൂമി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ ഒഴിപ്പിച്ചെടുത്ത് മീനമ്പാറ എസ്റ്റേറ്റ് ബംഗ്ലാവ് നെല്ലിയാമ്പതി പ്ലാന്റേഷന്‍സിന് തിരിച്ചു നല്‍കണമെന്ന് ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബംഗ്ലാവ് വന ഭൂമിയിലാണെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ബംഗ്ലാവ് തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 15 ദിവസത്തിനകം തിരിച്ചു നല്‍കാനാണ് ഉത്തരവ്. 2013ല്‍ ഏറ്റെടുത്തത് ബംഗ്ലാവ് അല്ലെന്നും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന ഷെഡ് മാത്രമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

supreme court

എന്നാല്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഉടന്‍ വിട്ടുകിട്ടണമെന്ന് പ്ലാന്റേഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ച് വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നെല്ലിയാമ്പതി പ്ലാന്‍റേഷന്‍സില്‍നിന്ന് ഒഴിപ്പിച്ചെടുത്ത മീനമ്പാറയിലെ 200 ഏക്കര്‍ ഭൂമി അളന്നുതിട്ടപ്പെടുത്താനാകുമോ എന്ന് കോടതി ചോദിച്ചു. ആറ് മാസം വേണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

നേരത്തെ ഹൈക്കോടതിയും പ്ലാന്റേഷന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

English summary
nelliyampathy land case meenampara estate give back by state government.
Please Wait while comments are loading...