കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയന്‍റ് ചര്‍ച്ചയില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്ക് സിപിഎം പ്രതിനിധി എം സ്വരാജ് കൊടുത്ത മറുപടിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള കയ്യടിയാണ് ബിജെപി ഇതര രാഷ്ട്രീയ നിലപാടുള്ളവരില്‍ നിന്ന് ലഭിക്കുന്നത്. താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിനടക്കമായിരുന്നു എം. സ്വരാജിന്‍റെ മറുപടി. സ്വരാജ് മലപ്പുറം നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന് സ്വരാജിന്‍റെ സുഹൃത്തായ ബിജെപി നേതാവ് തനിക്ക് മെസേജ് അയച്ചെന്നായിരുന്നു സന്ദീപ് വാര്യരുടെ വാദം

ഉപ്പുകുളം എന്ന നാടേ ഇല്ല

ഉപ്പുകുളം എന്ന നാടേ ഇല്ല

'ഉപ്പുകുളം എന്ന നാടേ ഇല്ല എന്റെ നാട്ടില്‍. ഏത് കുളമായാലും ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിതകാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല'- സ്വരാജ് പറഞ്ഞു. ഈ ചര്‍ച്ചയെ അധികരിച്ചുകൊണ്ട് ഡോ നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനും വലിയ പ്രചാരണമാണ് ലഭിക്കുന്നത്.

പേജ് വരെ ഒന്ന് പോയിരുന്നു

പേജ് വരെ ഒന്ന് പോയിരുന്നു

'സന്ദീപ് വാര്യർ ജിയുടെ പേജ് വരെ ഒന്ന് പോയിരുന്നു. അതിപ്പൊ നമുക്ക് അത്ര താല്പര്യമുള്ള ആളല്ലെങ്കിലും ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞാൽ അവിടെ എന്താണവസ്ഥ എന്ന് ഒന്ന് ചെന്ന് അന്വേഷിക്കണ്ടേ എന്ന് കരുതി പോയതാണ്. വിചാരിച്ചതുപോലെ തന്നെയാണ് സംഭവം..മുഴുവൻ വിലാപങ്ങളാണെന്ന് തോന്നുന്നു.'- നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മുഴുവൻ വിലാപങ്ങള്‍

മുഴുവൻ വിലാപങ്ങള്‍

അതിപ്പൊ നമുക്ക് അത്ര താല്പര്യമുള്ള ആളല്ലെങ്കിലും ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞാൽ അവിടെ എന്താണവസ്ഥ എന്ന് ഒന്ന് ചെന്ന് അന്വേഷിക്കണ്ടേ എന്ന് കരുതി പോയതാണ്. വിചാരിച്ചതുപോലെ തന്നെയാണ് സംഭവം..മുഴുവൻ വിലാപങ്ങളാണെന്ന് തോന്നുന്നു. സ്വഭാവികം. അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്.

പിണറായി പ്രസ് നടത്തുന്നതിനെക്കുറിച്ച്

പിണറായി പ്രസ് നടത്തുന്നതിനെക്കുറിച്ച്

" അദ്ദേഹം കുറേ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുകയാണ്, ഗോമൂത്രം പോലെ. മുഖ്യമന്ത്രി പിണറായി പ്രസ് നടത്തുന്നതിനെക്കുറിച്ച്.. അദ്ദേഹം എല്ലാ ദിവസവും നടത്തുന്നുണ്ട്. ജന്മഭൂമിയുടെ ലേഖകന് ഇന്ന് സമയം കിട്ടിയില്ലെങ്കിൽ നാളെ ചോദിക്കാം.

Recommended Video

cmsvideo
M Swaraj Gives Befitting Reply To Sandeep Varier In Debate | Oneindia Malayalam
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശിഷ്യനാണ്

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശിഷ്യനാണ്

അധികാരത്തിൽ വന്നിട്ട് പത്രക്കാരെ ഒന്ന് അഭിമുഖീകരിക്കാൻ നട്ടെല്ല് കാണിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശിഷ്യനാണ് ഇവിടെ വന്ന് ഇരുന്നിട്ട് പറയുന്നത്, എല്ലാ ദിവസവും വാർത്താ സമ്മേളനം നടത്തി പത്രലേഖകരെ അഭിമുഖീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ "അത് ഒന്നേ...അടുത്തത്..ഗാന്ധിവധത്തെക്കുറിച്ച് സൂചിപ്പിക്കുമ്പൊ.

ബിജെപിയുടെ എംപി

ബിജെപിയുടെ എംപി

" പ്രതിയായിട്ടുള്ളയാൾ, സാങ്കേതികത്വത്തിൽ പിടിച്ച് രക്ഷപെട്ടിട്ടുണ്ടാവാം, പക്ഷേ പ്രതിയായിട്ടുള്ള ആളുടെ ഫോട്ടോ പാർലമെൻ്റിൽ കൊണ്ടു വച്ച് മഹാത്മാഗാന്ധിയോടുള്ള കൂറ് തെളിയിച്ച ആളുകളാണ് നിങ്ങൾ.." ബി.ജെ.പിയുടെ എം.പി മഹാത്മാഗാന്ധിയുടെ കോലമുണ്ടാക്കി ആ കോലത്തിനു നേർക്ക് വെടിവയ്ക്കുന്നതായി കാട്ടിയത്, ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുന്ന പ്രവർത്തകരെക്കുറിച്ച് തള്ളിപ്പറയുന്നോയെന്ന് ചോദിച്ചിരുന്നു..

ഏറ്റവും ശ്രദ്ധിച്ച ആ വാചകം

ഏറ്റവും ശ്രദ്ധിച്ച ആ വാചകം

ഇതൊക്കെ വിട്ടാലും ചർച്ചയുടെ ആദ്യ മിനിറ്റുകളിലൊന്നിലാണ് ഏറ്റവും ശ്രദ്ധിച്ച ആ വാചകം വന്നത്.. " ധ്വജമുയർത്തി എന്നാണ് പറഞ്ഞത്..ഇനി അങ്ങനെ ധ്വജമുയർത്തിയതിൻ്റെ നന്ദിസൂചകമായിട്ടാണോ എന്നറിഞ്ഞൂടാ, ഏതായാലും ഗാന്ധിജിയെ ചെറുതായിട്ട് ഒന്ന് വെടിവച്ച് കൊല്ലുകയാണ് ചെയ്തതെന്നാണ് ചരിത്രം നമ്മളോട് പറഞ്ഞുതരുന്നത്...."

അടുത്ത റൗണ്ടിൽ

അടുത്ത റൗണ്ടിൽ

അതിൻ്റെ ഫോളോ അപ്പും ഉണ്ടായിരുന്നു അടുത്ത റൗണ്ടിൽ...ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചാണ് മരിച്ചതെന്ന് ഞാൻ സമ്മതിച്ചു എന്നോ മറ്റോ..
ഇടയ്ക്ക് ജോസഫ് വാഴയ്ക്കനിൽ നിന്ന് നേരിട്ട് എം.സ്വരാജിലേക്ക് പോവുന്നതിനെ എതിർത്തതിൻ്റെ പേരിൽ തുടങ്ങി അയ്യപ്പദാസുമായി ഉടക്കാൻ ചെന്ന് അവിടെനിന്നും കൈ നിറയെ വാങ്ങുന്നത് കണ്ടിരുന്നു..

എന്തരോ യെന്തോ...

ഒരൊറ്റ വാക്കാണ് ചർച്ചയിലെ പെർഫോമൻസിനെ മുഴുവൻ വിശേഷിപ്പിക്കാനായി മനസിലേക്ക് വരുന്നത്..

ബ്രൂട്ടൽ..

 കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

 രാഹുലും സോണിയയുമാണ് എന്‍റെ നേതാക്കള്‍; പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി ഖുഷ്ബു രാഹുലും സോണിയയുമാണ് എന്‍റെ നേതാക്കള്‍; പാര്‍ട്ടി വിടുമെന്ന പ്രചാരണം തള്ളി ഖുഷ്ബു

English summary
Nelson Joseph about m swaraj's reply to sandeep warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X