Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മാസ്ക് ശരിയായി വയ്ക്കണം: കുറിപ്പുമായി നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മാസ്ക് ധരിക്കുന്ന രീതിയെ വിമര്‍ശിച്ച് ഡോ.നെൽസൺ ജോസഫ്. മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു. മാസ്ക് വച്ചുകൊണ്ടുതന്നെ വന്ന് ഇരിക്കുന്നു. എന്നാല്‍ സാരിക്കാൻ നേരം മാസ്ക് താഴ്ത്തി വയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാസ്ക് ധരിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി അടക്കം ഇത് തെറ്റിക്കുന്നതു ശരിയല്ലെന്ന് നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മാസ്ക് വച്ചുകൊണ്ട് നടന്നു വരുന്നു

മാസ്ക് വച്ചുകൊണ്ടുതന്നെ വന്ന് ഇരിക്കുന്നു

സംസാരിക്കാൻ നേരം മാസ്ക് താഴ്ത്തി വയ്ക്കുന്നു

കടയിലും ബസ്സിലും ബസ് സ്റ്റോപ്പിലും ഓട്ടോ സ്റ്റാൻഡിലുമടക്കം ഇതേ തെറ്റ് പല തവണ പലർ ആവർത്തിക്കുന്നത് കണ്ടു. സംസാരിക്കുമ്പൊ മാസ്ക് താഴ്ത്തി വയ്ക്കുന്നത്.

മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം.

മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ റബ് ഉപയോഗിച്ചോ കഴുകേണ്ടതാണ്.

charity

മാസ്‌ക് ഉപയോഗ ശേഷം മാറ്റുമ്പോള്‍ വളരെ ശ്രദ്ധയോടുകൂടി മുന്‍ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് മാറ്റേണ്ടതാണ്.

- ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് (ജൂൺ 2)

ശരിയായി മാസ്ക് ധരിച്ചുകൊണ്ട് സംസാരിക്കുന്നതായി ആരോഗ്യമന്ത്രി, എം.എൽ.എ ഷാഫി പറമ്പിൽ, മന്ത്രി വി.എസ്.സുനിൽ കുമാർ, എം.എൽ.എ പ്രതിഭ തുടങ്ങിയ ഏതാനും ആളുകളെ കണ്ടിട്ടുണ്ട്.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം ഭൂരിഭാഗം ആളുകൾ തെറ്റ് ആവർത്തിക്കുമ്പൊ കാണുന്ന പൊതുജനം അനുകരിക്കുന്നതിൽ എങ്ങനെ തെറ്റ് പറയാൻ പറ്റും !!

മാസ്ക് വച്ച് സംസാരിക്കാൻ കഴിയും..കഴിഞ്ഞേ തീരൂ..

അഭ്യർഥനയാണ് മുഖ്യമന്ത്രിയോട്..

Nelson Joseph

" രാജി വച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ മാസ്ക് ശരിയായി വയ്ക്കണം "
കട : Mahesh Haridas

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+