• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്ന് വാരണംആയിരത്തില്‍ കണ്ടതിനെക്കാള്‍ ആയിരം മടങ്ങ് സന്തോഷം;സമീറ റെഡ്ഡിയെകുറിച്ചുള്ള കുറിപ്പ് വൈറല്‍

കൊച്ചി: സിനിമ താരം സമീറ റെഡ്ഡിയുടെ മേക്കപ്പ് ഇല്ലാതെയുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ താരം പ്രസവ ശേഷം സ്ത്രീകള്‍ക്കുണ്ടാവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. സമീറയെ പിന്തുണച്ച് ഒരു വലിയ കൂട്ടം ആളുകള്‍ തന്നെ സോഷ്യല്‍ മീഡിയയിലുടെ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ സമീറ റെഡ്ഡിയെ പിന്തുണച്ച് കൊണ്ടുള്ള ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വാരണം ആയിരം

വാരണം ആയിരം

സമീറ റെഡ്ഡിയുടെ ആദ്യമായി കാണുന്ന സിനിമ വാരണം ആയിരമാണ്.സൂര്യയുടെ കഥാപാത്രത്തിന് ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നി എന്ന് പറഞ്ഞത് അതിശയോക്തിയായി തോന്നിയില്ല അന്ന്. അന്ന് സൂര്യയുടെ കഥാപാത്രത്തിന്റെ മാത്രമല്ല, മറ്റ് ഒരുപാടുപേരുടെ മനസില്‍ കയറിപ്പറ്റിയിരിക്കും വാരണം ആയിരത്തിലെ മേഘ്‌ന.ഇപ്പൊ വീണ്ടും സമീറയെ കണ്ടു, അവരുടെ ഒരു ഫോട്ടോയില്‍...

ബഹുമാനം തോന്നി

ബഹുമാനം തോന്നി

അതിനു പിന്നിലെ കഥ കൂടി അറിഞ്ഞപ്പൊ ആദ്യമായി കണ്ടപ്പൊ തോന്നിയ ഇഷ്ടത്തെക്കാള്‍ ഒരുപാട് ബഹുമാനം തോന്നി അവരോട്.

ഒരു വയസുള്ള ഒരു കുഞ്ഞിന്റെ അമ്മ സമീറയ്ക്ക് അയച്ച ഒരു പ്രൈവറ്റ് മെസ്സേജില്‍ നിന്നാണ് തുടക്കം. ആ അമ്മയ്ക്ക് സമീറയെ കാണുമ്പൊ സ്വയം വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നുവെന്നായിരുന്നു മെസ്സേജ്.

നരച്ചുതുടങ്ങിയ മുടി

നരച്ചുതുടങ്ങിയ മുടി

അതെത്തുടര്‍ന്നാണ് മേക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്യാന്‍ സമീറ തീരുമാനിച്ചത്...താരതമ്യം ചെയ്യല്ലേ എന്ന് സമീറ ഇന്‍സ്റ്റ വീഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. ഒരു കാലത്ത് സ്വന്തം സഹോദരിമാരോടും പിന്നെ സിനിമയില്‍ വന്നപ്പൊ മറ്റ് അഭിനേത്രികളോട് എല്ലാവരോടും താരതമ്യം ചെയ്യപ്പെട്ടതിനെക്കുറിച്ചും വെളുത്ത ചര്‍മം കിട്ടാന്‍ നടത്തിയ പെടാപ്പാടുകളും ഇന്‍ഡസ്ട്രിയുടെ അളവുകോലുകള്‍ക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താന്‍ ശ്രമിച്ചതുമൊക്കെ.

cmsvideo
  kerala is about start complete lockdown | Oneindia Malayalam
  ബോഡി ഷെയിമിങ്ങുകള്‍

  ബോഡി ഷെയിമിങ്ങുകള്‍

  എല്ലാ വിധ ബോഡി ഷെയിമിങ്ങുകള്‍ക്കുമെതിരെ പൊരുതുന്ന സമീറയെയാണ് ഇപ്പൊ ആ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

  ഒരിക്കല്‍ നമ്മളില്‍ പലരും നേരിട്ടിട്ടുള്ള, സ്വയം നേരിടുമ്പൊഴും മറ്റുള്ളവരോട് ചെയ്തിട്ടുള്ള ഒരു കാര്യമാണ് ബോഡി ഷെയിമിങ്ങ്.ഒരു കാലത്ത് അതൊരു സ്വഭാവികമായ കാര്യമായിരുന്നു, ഇപ്പൊ പക്ഷേ അതൊരു തെറ്റാണ് എന്ന് സമൂഹം പതിയെ മനസിലാക്കി വരുന്നുവെന്ന് ഒരു വ്യത്യാസമുണ്ട്.

  അജ്ഞതയോട് തോന്നുന്ന സഹതാപം

  അജ്ഞതയോട് തോന്നുന്ന സഹതാപം

  ഇപ്പൊഴും ഇടയ്ക്കിടയ്ക്ക് കമന്റുകളിലും പിന്നെ ചിലര്‍ മറ്റ് പലയിടങ്ങളിലും ഇടുന്ന പോസ്റ്റുകളിലുമൊക്കെ ആണും പെണ്ണും കെട്ട രൂപമെന്ന ഓര്‍മിപ്പിക്കലുകള്‍ കാണാറുണ്ട്. പണ്ട് മീശയില്ലാത്തത്, ശബ്ദത്തിനു ഗാംഭീര്യമില്ലാതിരുന്നത് വലിയൊരു അപകര്‍ഷതയുടെ കാരണമായിരുന്നെങ്കില്‍ ഇപ്പൊ ആ കമന്റുകള്‍ കാണുമ്പൊ ആണ് - പെണ്ണ് എന്നീ രണ്ട് കാര്യങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവരുടെ അജ്ഞതയോട് തോന്നുന്ന സഹതാപം മാത്രമായി അത് ചുരുങ്ങി.

   നിലപാട്

  നിലപാട്

  താരതമ്യം ചെയ്യാതെ സന്തോഷമായിരിക്കുവാനാണ് സമീറ പറയുന്നത്...മനസിനും ശരീരത്തിനുമുള്ള ആരോഗ്യവും സന്തോഷവുമാണ് എങ്ങനെയാണ് ശരീരത്തിന്റെ രൂപം എന്നതിനെക്കാള്‍ മുഖ്യം എന്നും. അന്ന് വാരണം ആയിരത്തില്‍ കണ്ടതിനെക്കാള്‍ ആയിരം മടങ്ങ് സന്തോഷം തോന്നിക്കുന്ന, ബഹുമാനം തോന്നിക്കുന്ന നിലപാട്

  English summary
  Nelson Joseph Post about Actress Sameera Reddy goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X