കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല, കുതിച്ചുയരുന്ന പന്ത് പോലെ'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിനിടെ കഴിഞ്ഞ ദിവസമാണ് തന്റെ മണ്ഡലമായ വയനാട്ടിലേക്ക് സ്വന്തം ചെലവിൽ ആയിരത്തിലധികം രോഗികൾക്ക് രാഹുൽ ഗാന്ധി മരുന്നെച്ചിത്. വൃക്ക-കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയമായവര്‍ ഉള്‍പ്പെടെ ഉള്ളവർക്കായിരുന്നു സഹായം. വയനാട്ടിൽ മാത്രമല്ല തന്റെ മുൻ മണ്ഡലമായ അമേഠിയിലും രാഹുൽ സഹായമെത്തിച്ചു.
കഴിഞ്ഞ ദിവസം ലോക്ക് ഡൗണിനെ തുടർന്ന് സ്വദേശത്തേക്ക് കാൽനടയായി പോകുന്ന കുടിയേറ്റ തൊഴിലാളികളെ നേരിട്ട് കണ്ട് അവർക്ക് സഹയാം എത്തിച്ച രാഹുലിന്റെ നടപടിയും ഏറെ ചർച്ചയായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് രാഹുൽ ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമായ നേതാവാകുന്നത് എന്ന് പറയുകയാണ് ഡോക്ടർ നെൽസൺ ജോസഫ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 എന്തുകൊണ്ട് രാഹുൽ ഗാന്ധി

എന്തുകൊണ്ട് രാഹുൽ ഗാന്ധി

എം.പി ഫണ്ട് ഇപ്പോൾ ഇല്ല. എന്നിട്ടും ഇന്നലെയും കണ്ടു രാഹുൽ ഗാന്ധിയുടെ സഹായം വയനാടിനെ തേടിയെത്തിയ വാർത്ത. എന്തുകൊണ്ടാണ് രാഹുൽ ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമായ നേതാവാകുന്നത് എന്ന് അപ്പൊഴാണാലോചിച്ചത്.അക്കമിട്ട് തന്നെ പറയാം
1. കൊറോണ വൈറസിൻ്റെ കാര്യത്തിൽ കേരളം വിജയിച്ചത് അത് ഇവിടെയെത്തി പ്രശ്നമാവുന്നതിനും വളരെ മുൻപ് തന്നെ വൈറസിനെ ഗൗരവമായെടുത്തതുകൊണ്ടാണ്.

 അപ്പോഴും രാഹുൽ ട്രോൾ ചെയ്യപ്പെട്ടു

അപ്പോഴും രാഹുൽ ട്രോൾ ചെയ്യപ്പെട്ടു

ഫെബ്രുവരി 12, കേരളത്തിലെ ആക്ടീവ് കേസുകൾ മാത്രമുള്ള സമയത്ത് കൊറോണ വൈറസ് നമ്മുടെ ആരോഗ്യമേഖലയ്ക്കും എക്കോണമിക്കും ഒരു ഗൗരവമായ ഭീഷണിയാണെന്ന് രാഹുലിൻ്റെ ട്വീറ്റുണ്ടായിരുന്നു.അപ്പൊഴും അയാൾ ട്രോൾ ചെയ്യപ്പെട്ടു. ഇന്ത്യ പതിനായിരക്കണക്കിനാളുകളെ അണിനിരത്തി ട്രമ്പിനെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലുമായിരുന്നു.

 ചോദ്യങ്ങൾ നേരിടാൻ

ചോദ്യങ്ങൾ നേരിടാൻ

2. ഓർമ ശരിയാണെങ്കിൽ മൂന്നോ നാലോ പത്രസമ്മേളനങ്ങൾ രാഹുൽ ഗാന്ധിയുടേതായി നടന്നിട്ടുണ്ട്. ചോദ്യങ്ങൾ നേരിടാനും ഉത്തരങ്ങൾ നൽകാനും രാഹുൽ ശ്രമിക്കുന്നുണ്ട്.കൊവിഡിനെ നന്നായി നേരിട്ട എല്ലാ ഇടങ്ങളുടെയും കാര്യം എടുത്ത് നോക്കിയാൽ - കേരളമടക്കം - ഈ ആശയവിനിമയവും ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിലും സംശയം തീർക്കുന്നതിലുമുള്ള പ്രാധാന്യം കൃത്യമായി മനസിലാക്കാവുന്നതേയുള്ളൂ.
പലരും ഇക്കഴിഞ്ഞ വർഷങ്ങളിൽ ആകെ നടത്തിയ പത്രസമ്മേളനങ്ങൾ അത്ര വരുമോയെന്ന് സംശയമാണ്

 സ്പേസ് ഒരുക്കാൻ

സ്പേസ് ഒരുക്കാൻ

3. അഭിജിത് ബാനർജിയും രഘുറാം രാജനുമായി നടന്ന സംഭാഷണങ്ങൾ. അറിവുള്ളവരോടും എക്സ്പെർട്ടുകളോടും വിവരങ്ങൾ ആരായാനും അതിനൊരു സ്പേസ് ഒരുക്കാനും രാഹുൽ ശ്രമിച്ചിട്ടുണ്ട്.ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നേരിടുന്ന ഒരു പ്രശ്നത്തെ അതിജീവിക്കണമെങ്കിൽ അങ്ങനെയുള്ളവരുടെ സേവനം ഈ അവസരത്തിൽ ഉപയോഗപ്പെടുത്തിയേ മതിയാവൂ എന്നതാണ് വാസ്തവം.

 ഇന്നോ ഇന്നലെയോ അല്ല

ഇന്നോ ഇന്നലെയോ അല്ല

4. അതുകഴിഞ്ഞാണ് മൈഗ്രൻ്റ് വർക്കർമാർക്ക് വേണ്ടിയുള്ള വാദങ്ങൾ. സാധാരണക്കാർക്കുവേണ്ടി അയാൾ സംസാരിക്കുവാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. രണ്ട് ഇന്ത്യകളെക്കുറിച്ച് അയാൾ ഒരു ഒന്നര വർഷത്തിൽ അധികമായി സംസാരിക്കുന്നുണ്ട്. രണ്ട് ഇന്ത്യകൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനെക്കുറിച്ച്.

 സഹായം ആവശ്യം ഉള്ളവരോടൊപ്പമാണ്

സഹായം ആവശ്യം ഉള്ളവരോടൊപ്പമാണ്

സഹായം ആവശ്യമുള്ളത് അവർക്കാണെന്ന് അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാൾ അവരുടെ ഒപ്പം നിന്നിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ ഉയർന്ന് കേൾക്കാൻ സഹായിച്ചിട്ടുണ്ട്.ഏറ്റവും ദുർബലരോടൊപ്പമാണ്, ഏറ്റവും സഹായം ആവശ്യമുള്ളവരോടൊപ്പമാണ് നേതാവ് നിൽക്കേണ്ടത്.

 അമേഠിക്കും സഹായം

അമേഠിക്കും സഹായം

5. അമേഠിക്ക് നൽകിയ സഹായം. ഒരു നേതാവ് ജയിപ്പിച്ചു വിട്ടവരുടെയോ തനിക്കായി വോട്ട് ചെയ്തവരുടെയോ മാത്രം നേതാവല്ല. വോട്ട് ചെയ്യാത്തവർക്ക് വേണ്ടി കൂടി പ്രവർത്തിക്കാനായാണ് ജനപ്രതിനിധി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയെ തനിക്ക് മേൽ തിരഞ്ഞെടുത്ത ഇടമാണ് അമേഠി. പക്ഷേ അവിടേക്കും ട്രക്ക് കണക്കിന് അരിയും മാസ്കും സാനിറ്റൈസറും അടക്കമുള്ള സഹായങ്ങൾ രാഹുൽ ഗാന്ധിയുടെ വകയായി എത്തിയിട്ടുണ്ട്.

 എംപി ഫണ്ടില്ല എന്നിട്ടും

എംപി ഫണ്ടില്ല എന്നിട്ടും

6. സ്വന്തം മണ്ഡലത്തിൻ്റെ കാര്യം. എം.പി ഫണ്ട് ഇപ്പൊ ഇല്ല എന്നാണ് അറിവ്. എന്നിട്ടും ഇക്കഴിഞ്ഞ ദിവസവും രാഹുൽ ഗാന്ധിയുടെ സഹായം വയനാടിനെ തേടിയെത്തി എന്ന് വാർത്തകളുണ്ടായിരുന്നു.അതിനു മുൻപ് എം.പി ഫണ്ടിൽ നിന്നുള്ള ധനസഹായവും വയനാട്ടിൽ നിന്ന് കേരളത്തിന് പുറത്ത് പോയി അവിടെ കുടുങ്ങിപ്പോയവർക്കും തിരിച്ചെത്താൻ ബുദ്ധിമുട്ടിയിരുന്ന മറ്റ് കേരളീയർക്കും സഹായം ലഭിക്കാനായി രാഹുൽ നടത്തിയ ഇടപെടലുകളെക്കുറിച്ചും പല ഇടങ്ങളിൽ കണ്ടതാണ്.

 രാഹുൽ തന്റെ വ്യക്തിത്വം തെളിയിക്കുകയാണ്

രാഹുൽ തന്റെ വ്യക്തിത്വം തെളിയിക്കുകയാണ്

7. ഇതിനൊപ്പമാണ് അയാളുടെ തിരുത്തലുകളുടെ സ്വരങ്ങൾ. അത്യാവശ്യ സമയങ്ങളിലുള്ള ചൂണ്ടിക്കാട്ടലുകൾ. പി.എം. കെയറിൻ്റെ കാര്യമായാലും ടെസ്റ്റുകളുടെ എണ്ണമായാലും അതുതന്നെയാണ് സ്ഥിതി.ഭാവിയിൽ എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് അറിയില്ല, പക്ഷേ വർത്തമാനകാല ഇന്ത്യയിൽ രാഹുൽ തൻ്റെ വ്യക്തിത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.പപ്പു വിളികൾക്കൊന്നും ഒരു പോറൽ പോലും ഏല്പിക്കാൻ കഴിയില്ല എന്ന് തെളിയിച്ചുകൊണ്ട്, ആഞ്ഞെറിഞ്ഞാലും അതേ വേഗത്തിൽ കുതിച്ചുയരുന്ന പന്ത് പോലെ..

സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൊവിഡ്!! ആർക്കും രോഗമുക്തിയില്ല!

കൊവിഡ് പടരുന്നു; മഹാരാഷ്ട്രയിൽ നിന്നെത്തിയത് തീവ്രത കൂടിയ വൈറസ് എന്ന് സംശയം</a><a class=" title="കൊവിഡ് പടരുന്നു; മഹാരാഷ്ട്രയിൽ നിന്നെത്തിയത് തീവ്രത കൂടിയ വൈറസ് എന്ന് സംശയം" />കൊവിഡ് പടരുന്നു; മഹാരാഷ്ട്രയിൽ നിന്നെത്തിയത് തീവ്രത കൂടിയ വൈറസ് എന്ന് സംശയം

രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി; നാലാം ഘട്ടെ ഏറെ വ്യത്യസ്തം!! പുതുക്കിയ മാർഗരേഖ ഉടൻരാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി; നാലാം ഘട്ടെ ഏറെ വ്യത്യസ്തം!! പുതുക്കിയ മാർഗരേഖ ഉടൻ

English summary
Nelson Joseph praises rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X