• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേമത്ത് പോരാട്ടം ശിവൻകുട്ടിയും സുരേഷ് ഗോപിയും തമ്മിൽ?; മണ്ഡലം ഏറ്റെടുക്കാൻ കോൺഗ്രസ്.. പൊടിപാറും

തിരുവനന്തപുരം; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കണക്ക് കൂട്ടൽ അസ്ഥാനത്തായെങ്കിലും നേമത്ത് വിജയിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനായത് ബിജെപി 'ചില്ലറ കളിയായല്ല' കണക്കാക്കുന്നത്. ഇക്കുറിയും മണ്ഡലത്തിൽ ഭരണതുടർച്ചയാണ് ബിജെപി കണക്ക് കൂട്ടുന്നത്. എന്നാൽ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങൾ കോൺഗ്രസും സിപിഎമ്മും തയ്യാറാക്കുകയാണ്. ഇതോടെ വീണ്ടും ചർച്ചയാവുകയാണ് നേമം. മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥി ചർച്ചകളിലേക്ക്

ശ്രദ്ധാ കേന്ദ്രമായി നേമം

ശ്രദ്ധാ കേന്ദ്രമായി നേമം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ അടങ്ങിയ നിയമസഭാ മണ്ഡലമാണ് നേമം. ഇരുമുന്നണികളും മാറി മാറി ഭരിച്ചുള്ള നേമത്ത് ആർക്കും കുത്തക അവകാശപ്പെടാനില്ല.1982ല്‍ കെ കരുണാകരന്‍ വിജയിച്ചതോടെയാണ് മണ്ഡലം ശ്രദ്ധേനടിയത്. അതിനു ശേഷം മൂന്ന് തവണ സിപിഎമ്മിനുവേണ്ടി വിജെ തങ്കപ്പനും ഒരു തവണ വെങ്ങാനൂര്‍ പി ഭാസ്‌ക്കരനും മണ്ഡലം നിലനിര്‍ത്തി.

വിജയിച്ചത് ശിവൻകുട്ടി

വിജയിച്ചത് ശിവൻകുട്ടി

2001ന്‍ നടന്ന തിരഞ്ഞടുപ്പില്‍ എന്‍ ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ച് പിടിക്കുകയായിരുന്നു. 2006ലും മണ്ഡലം ശക്തനിലൂടെ നിലനിര്‍ത്തി. 2011ല്‍ വീണ്ടും സിപിഎമ്മിനുവേണ്ടി ശിവന്‍കുട്ടി മണ്ഡലം തിരിച്ചു പിടിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6415 വോട്ടുകള്‍ക്കായിരുന്നു വി ശിവന്‍കുട്ടി വിജയിച്ചത്.

രണ്ടാം സ്ഥാനത്ത് ബിജെപി

രണ്ടാം സ്ഥാനത്ത് ബിജെപി

അതേസമയം കോൺഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ആ തിരഞ്ഞെടുപ്പിൽ ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടി.ശിവന്‍കുട്ടി 50076 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ബിജെപിയിലെ ഒ രാജഗോപാല്‍ 43661 വോട്ടുകളാണ് പിടിച്ചെടുത്തത്.

ജനതാദള്‍ യു 20,248 വോട്ടുകളുമാണ് നേടിയത്.

വെന്നിക്കൊടി പാറിച്ച് രാജഗോപാൽ

വെന്നിക്കൊടി പാറിച്ച് രാജഗോപാൽ

2011 ലെ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു 2016 ൽ രാജഗോപാലിനെ വീണ്ടും ബിജെപി രംഗത്തിറക്കിയത്. സിപിഎമ്മിന് വേണ്ടി ശിവൻകുട്ടിയും.എന്നാൽ നേമം പിടിക്കാമെന്ന പ്രതീക്ഷയിലിറങ്ങിയ ശിവൻകുട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. നേമത്ത് രാജഗോപാല്‍ 67813 വോട്ടായിരുന്നു നേടിയത്.

അഭിമാന പോരാട്ടം

അഭിമാന പോരാട്ടം

ഇക്കുറി ബിജെപിക്ക് മണ്ഡലത്തിൽ അഭിമാന പോരാട്ടമാണ്.നേമം നിലനിർത്തി സംസ്ഥാനത്ത് കൂടുതൽ മണ്ഡലങ്ങൾ പിടിക്കുകയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഇത്തവണ രാജഗോപാൽ മത്സരിക്കാൻ സാധ്യതയില്ല.അങ്ങനെയെങ്കിൽ ബിജെപിക്ക് വേണ്ടി ആരിറങ്ങും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സുരേഷ് ഗോപിയോ?

സുരേഷ് ഗോപിയോ?

സുരേഷ് ഗോപിയുടെ പേരാണ് അണികളും നേതാക്കളും ഒരുപോലെ ഉയർത്തുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നി്നന് മത്സരിച്ച സുരേഷ് ഗോപിക്ക് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിച്ചിരുന്നു.നിയമസഭ മത്സരത്തിനിറങ്ങിയാൽ നേമം കൈവിടില്ലെന്നാണ് നേതാക്കൾ പറയുന്നത്.

എൽഡിഎഫിന് വേണ്ടി

എൽഡിഎഫിന് വേണ്ടി

അതേസമയം എൽഡിഎഫും സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നുകഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഐപി ബിനുവിന്റെയും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയുടേയും പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐപി ബിനുവിനും സീറ്റ് നിഷേധിച്ചത് വലിയചർച്ചയായിരുന്നു.

കോൺഗ്രസ് ഏറ്റെടുക്കും

കോൺഗ്രസ് ഏറ്റെടുക്കും

നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് സ്ഥാനാർത്ഥിയാകാൻ സാധ്യത ഉള്ളതിനാലാണ് ഇതെന്ന തരത്തിലും ചർച്ചകളുണ്ട. അതേസമയം ശിവൻകുട്ടി തന്നെ വീണ്ടും മത്സരരംഗത്ത് ഇറങ്ങും എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. അതിനിടെ നേമം ഇത്തവണ യുഡിഎഫിൽ കോൺഗ്രസ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എൽജെഡി മത്സരിച്ചു

എൽജെഡി മത്സരിച്ചു

കഴിഞ്ഞ കണ്ട് തിരഞ്ഞെടുപ്പിലും എല്‍ജെഡിയാണ് യുഡിഎഫിൽ മത്സരത്തിനിറങ്ങിയത്. ഇതുകൊണ്ടാണ് മണ്ഡലത്തിൽ കുത്തനെ വോട്ട് ഇടിയാൻ കാരണമായതെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശനം.ഇത് സാധൂകരിക്കാൻ കണക്കുകളും കോൺഗ്രസ് നിരത്തുന്നു.

കുത്തനെ കുറഞ്ഞു

കുത്തനെ കുറഞ്ഞു

2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍ ശക്തന്‍ മത്സരിച്ചപ്പോള്‍ 60,884 വോട്ടായിരുന്നു അന്ന് നേടിയത്. 2011ല്‍ എല്‍ജെഡി അംഗം ചാരുപാറ രവിമത്സരിച്ചപ്പോൾ ഇത് 20,248 വോട്ടായി. 2016ല്‍ ഇത് കുത്തനെ കുറഞ്ഞു. അന്ന്

എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി വി സുരേന്ദ്രന്‍ പിള്ളയായിരുന്നു മത്സരിച്ചത്. ലഭിച്ചതാകട്ടെ 13,860 വോട്ടുകളും.

 ഇനി സാധ്യത ഇല്ല

ഇനി സാധ്യത ഇല്ല

ഈ സാഹചര്യത്തിൽ മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ പല അട്ടിമറികളുംസാധ്യമാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ എൽഡിഎഫിന് ഇവിടെ തിരിച്ചടി ലഭിക്കുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. നേമത്ത് രാജഗോപാലിന്റെ വ്യക്തിപ്രഭാവമാണ് ബിജെപിയെ തുണച്ചതെന്നും ബിജെപിയിൽ നിന്ന് മറ്റാര് മത്സരിച്ചാലും നേമത്ത് പരാജയം രുചിക്കുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്. അതിശക്തനെ തന്നെ മണ്ഡലത്തിൽ ഇറക്കാനാണ് കോൺഗ്രസ് നീക്കം.

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു.. രണ്ട് ഭീകരരെ വധിച്ചു

സ്പീക്കര്‍ക്കെതിരെ വീണ്ടും അവിശ്വാസത്തിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് രമേശ് ചെന്നിതല

ട്രംപിനെ മെലാനിയ ഡിവോഴ്സ് ചെയ്യും; വൈറ്റ് ഹൗസ് പടിയിറങ്ങുന്ന പിന്നാലെ..വൻ വെളിപ്പെടുത്തൽ

New Year 2021

English summary
Nemam assembly constituancy; BJP hopes to win again, LDF may contest sivankutty again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X