Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരൻ കരുത്തനായ എതിരാളിയാണെന്ന് കരുതുന്നില്ല; രാജഗോപാലനെ തള്ളി കുമ്മനം

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ചർച്ചയാവുക ഗുജറാത്ത് മോഡൽ വികസനമാകുമെന്നും കുമ്മനം പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് കോൺഗ്രസിനായി മത്സരിക്കുന്ന കെ.മുകളീധരൻ കരുത്തനായ എതിരാളിയാണെന്ന ബിജെപി സിറ്റിങ് എംഎൽഎ ഒ.രാജഗോപാലന്രെ വാദത്തെ തള്ളി കുമ്മനം രാജശേഖരൻ. മുരളീധരൻ കരുത്തനായ നേതാവാണെന്ന് കരുതുന്നില്ലെന്നും കരുത്തനാണെങ്കിൽ എംപി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്.

BJP

സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരൻ തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞ കുമ്മനം ഇതാണോ അദ്ദേഹത്തിന്റെ കരുത്തെന്നും ചോദിച്ചു. നേമത്ത് എൽഡിഎഫ് - യുഡിഎഫ് ബാന്ധവം വ്യക്തമാണെന്നും കുമ്മനം ആരോപിച്ചു. നേമത്ത് 51 ശതമാനം വോട്ടുകൾ നേടി എൻഡിഎ വിജയിക്കുമെന്നും കുമ്മനം രാജശേഖരൻ അവകാശപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് ചർച്ചയാവുക ഗുജറാത്ത് മോഡൽ വികസനമാകുമെന്നും കുമ്മനം പറഞ്ഞു. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വർഗീയ കലാപങ്ങൾ കേരളത്തിലും ഉണ്ടായിട്ടില്ലേ ? താൻ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷൻമാർക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.

നേമത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും രാജഗോപാലൻ പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ ശക്തനായ പ്രതിയോഗിയാണ്. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമോയെന്ന സംശയം പാർട്ടി പ്രവർത്തകർക്കിടയിൽ ഉടലെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
    ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam

    ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

    ശോഭ സുരേന്ദ്രൻ വിഷയത്തിലും ഒ രാജഗോപലന്റെ പ്രതികരണം സംസ്ഥന നേതൃത്വത്തിന് തിരിച്ചടിയായി. ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന്‌ ഒ രാജഗോപാൽ പരസ്യമായി ആവശ്യപ്പെട്ടതോടെ വി മുരളീധരനും കെ സുരേന്ദ്രനും വെട്ടിലായി. ശോഭയ്‌ക്ക്‌ സീറ്റ്‌ നൽകരുതെന്ന്‌ കടുത്ത നിലപാടെടുത്ത കെ സുരേന്ദ്രൻ ഇതോടെ നിലപാട്‌ മാറ്റി. സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കഴക്കൂട്ടത്ത്‌ മത്സരിക്കാൻ തയ്യാറാണെന്ന്‌ ശോഭ പ്രഖ്യാപിച്ചു. എന്നാൽ ഈ സീറ്റ്‌ ശോഭയ്‌ക്ക്‌ നൽകാൻ സംസ്ഥാന നേതൃത്വത്തിന്‌ താൽപര്യമില്ല. കുമ്മനം രാജശേഖരൻ പിൻഗാമിയല്ലെന്ന‌ രാജഗോപാലിന്റെ പ്രസ്‌താവനയും ബിജെപിയെ കുരുക്കിലാക്കി.

    നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+