Nemom Election Results LIVE: നേമം ബിജെപി തിരിച്ചുപിടിക്കും? തിളക്കം കൂട്ടി രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി ലീഡ് ചെയ്തു. തൊട്ടുപിന്നാലെ കെഎസ് ശബരീനാഥന്‍ മുന്നേറി. അധികം വൈകാതെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ലീഡ് ചെയ്തു. ആദ്യ മണിക്കൂറുകളില്‍ മാറി മറിയുകയായിരുന്നു ലീഡ്.
കേരളത്തില്‍ മൊത്തം ഫലം നോക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ മണിക്കൂറുകളില്‍ കണ്ടത്. പിന്നീട് ചിത്രം മാറി. എല്‍ഡിഎഫ് തകരുന്നതും യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതും കാണാന്‍ കഴിഞ്ഞു. പോസ്റ്റല്‍ ബാലറ്റ് എണ്ണുമ്പോള്‍ സാധാരണ ഇടതുപക്ഷത്തിനാണ് മേല്‍കൈ ഉണ്ടാകാറ്. ഇത്തവണ ഒപ്പത്തിനൊപ്പമാണ് എന്നതാണ് എടുത്തു പറയേണ്ടത്. എന്‍ഡിഎ നാല് സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് രണ്ടായി കുറഞ്ഞു.

കേരളത്തില്‍ ആദ്യം ബിജെപിക്ക് ലഭിച്ച മണ്ഡലമാണ് നേമം. ഒ രാജഗോപാല്‍ ആയിരുന്നു 2016ല്‍ ജയിച്ചത്. കഴിഞ്ഞ തവണ വി ശിവന്‍കുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ ലീഡ് ചെയ്യുന്നത് ബിജെപിയാണ്. കേരളത്തില്‍ ആദ്യം ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. ആദ്യ നാല് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് 2943 ആയി ഉയര്‍ന്നു. രണ്ടാം സ്ഥാനത്ത് വി ശിവന്‍കുട്ടിയാണ്.
2021ലെ ഫലം ഇങ്ങനെയായിരുന്നു
വി ശിവന്‍കുട്ടി- 55837
കുമ്മനം രാജശേഖരന്‍- 51888
കെ മുരളീധരന്‍- 36524
ശിവന്‍കുട്ടി ജയിച്ചത് 3949 വോട്ടുകള്‍ക്ക്.












Click it and Unblock the Notifications