കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാൾ ദുരന്തം, മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ മറ്റന്നാൾ നാട്ടിലെത്തിക്കും, ഞെട്ടൽമാറാതെ നാട്

Google Oneindia Malayalam News

തിരുവനന്തപുരം: നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോർക്കയ്ക്ക് നിർദ്ദേശം നൽകി. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി.

 നേപ്പാളിൽ വിനോദ സഞ്ചാരികളുടെ മരണം: ഡിജിപി നേപ്പാൾ പോലീസിന്റെ സഹായം തേടി! നേപ്പാളിൽ വിനോദ സഞ്ചാരികളുടെ മരണം: ഡിജിപി നേപ്പാൾ പോലീസിന്റെ സഹായം തേടി!

പ്രവീൺ കുമാർ നായർ( 39), ശരണ്യ( 34), രഞ്ജിത്ത് കുമാർ( 39), ഇന്ദു രഞ്ജിത്ത് ( 34), ശ്രീഭദ്ര(9), അഭിനവ്(9), അബി നായർ (7), വൈഷ്ണവ് (2) എന്നിവരാണ് മരിച്ചത്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മുറിയുടെ രണ്ട് ഭാഗത്തായായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ വാതിൽ തുറക്കായതായപ്പോൾ കൂടെയുണ്ടായിരുന്നവർ ഹോട്ടൽ അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരെത്തി മുറി തുറന്നപ്പോഴാണ് 8 പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ഹെലികോപ്റ്റർ മാർഗം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

nepal

മരിച്ച രഞ്ജിത്തിന്റെ ഒരു കുട്ടി സുരക്ഷിതനാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മാധവാണ് രക്ഷപെട്ടത്. ഈ കുട്ടി സംഭവം നടക്കുമ്പോൾ മറ്റൊരു മുറിയിലായിരുന്നു. 15 പേരടങ്ങുന്ന വിനോദ സഞ്ചാര സംഘമാണ് നേപ്പാളിൽ എത്തിയത്. നാല് മുറികളിലായാണ് സംഘം താമസിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് വിവാഹ വാർഷികം ആഘോഷിച്ച ശേഷമായിരുന്നു കുന്ദമംഗലം സ്വദേശികളായ രഞ്ജിത്തും ഇന്ദുവും വിനോദയാത്രയ്ക്ക് എത്തുന്നത്.

നേപ്പാളിലെ കാഠ്മണ്ഡുവിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച എയർ ഇന്ത്യാ വിമാനത്തിലാണ് നാട്ടിലെത്തിക്കുക. ഇന്ത്യൻ എംബസി അധികൃതർ ഉൾപ്പെടെയുള്ളവരുടെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ് മോർട്ടം നടപടികൾ.

English summary
Nepal malayalees death, bodies will bring back on thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X