കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാള്‍ സ്വദേശിനി മനീഷക്ക് പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് നേട്ടം

Google Oneindia Malayalam News

മുള്ളേരിയ: നേപ്പാളില്‍ നിന്നെത്തിയ മനീഷ നേടിയത് മികച്ച വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചപ്പോള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ജില്ലയിലെ രണ്ട് കുട്ടികളില്‍ ഒരാളാണ് മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മനീഷ. നേപ്പാള്‍ സ്വദേശി ധാന്‍ബഹദൂറിന്റെ മൂത്തമകളാണ്.

മുള്ളേരിയ ടൗണിലെ കടകളുടേയും ധനകാര്യസ്ഥാപനങ്ങളുടേയും കാവല്‍ ജോലി ചെയ്യുന്ന അച്ഛനെ കാത്ത് അമ്മയ്ക്ക് കൂട്ടായി മനീഷ പുസ്തകമെടുത്ത് വായിക്കും. പ്രതീക്ഷിക്കാതെ എല്ലാം വിഷയത്തിലും എ പ്ലസ് സ്വന്തമാക്കാന്‍ പറ്റിയതിലുള്ള സന്തോഷത്തിലാണ് മനീഷ. 20 വര്‍ഷമായി വാടക വീട്ടിലാണ് താമസം. ഇപ്പോള്‍ മുള്ളേരിയ ബേങ്ങത്തടുക്കയിലാണ്. അമ്മ സുജയും നേപ്പാള്‍ സ്വദേശിയാണ്. ബന്ധുക്കളെ സന്ദര്‍ശിക്കാനായി നേപ്പാളില്‍ പോയിരിക്കുന്ന ധാന്‍ബഹദൂര്‍ ആണ് മകളെ അഭിനന്ദിക്കാന്‍ ആദ്യം വിളിച്ചതും. പ്രത്യേക സഹായമോ പരിശീലനമോ ഇല്ലാതെ ചിട്ടയായ പഠനം മാത്രമാണ് വിജയത്തിന് പിന്നില്‍.

exam-

നേപ്പാളി, ഹിന്ദി, മലയാളം, കന്നട, തുളു അടക്കം ആറോളം ഭാഷകള്‍ നന്നായി സംസാരിക്കും ഈ മിടുക്കി. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളാണ് മൂള്ളേരിയ. മനീഷയ്‌ക്കൊപ്പം പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചിരുന്നു. സംസ്ഥാനത്ത് തന്നെ 69 പേര്‍ക്ക് മാത്രമാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.

ജില്ലയില്‍ 1347 കുട്ടികളാണ് പരീക്ഷയെഴുതിയത്. 1026 പേര്‍ വിജയിച്ചപ്പോള്‍ എല്ലാം വിഷയത്തിലും എ പ്ലസ് നേടിയ മനീഷയ്‌ക്കൊപ്പം ഇരിയണ്ണി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കെഎം അമൃതയുമുണ്ട്. ജില്ലയില്‍ മുഴുവന്‍ കുട്ടികളും വിജയിച്ച ഏക സ്‌കൂളാണ് മുള്ളേരിയ. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് മുള്ളേരിയ സ്‌കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിക്കുന്നത്. അടിസ്ഥാന സൗകര്യത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുമ്പോഴും പഠനപാഠ്യേതര വിഷയത്തില്‍ കുട്ടികള്‍ ഏറെ മുന്നിലാണ്. മാര്‍ക്കറ്റിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, അക്കൗണ്ടിങ് ആന്റ് ടാക്‌സേഷന്‍ എന്നീ രണ്ട് തൊഴിലധിഷ്ടിത വിഷയിങ്ങളിലായി 58 പേരാണ് മുള്ളേരിയ സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതി വിജയിച്ചത്.

English summary
Nepalee girl bags better score in Plus two examination.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X