ഇപി ജയരാജനെ തള്ളിപ്പറഞ്ഞ് പിണറായി വിജയന്; സുധീര്‍ നമ്പ്യാരെ നിയമിച്ചത് അറിഞ്ഞില്ല...
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ നടത്തിയ വിശദീകരണത്തിലാണ് പിണറായി ഇപി ജയരാജനെ തള്ളിപ്പറഞ്ഞത്. വ്യവസായ വകുപ്പിലെ നിയമനം താന്‍ അറിഞ്ഞില്ല. ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരുടെ നിയമനവും താന്‍ അറിയാതെയാണെന്ന് പിണറായി നിയമസഭയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക മുമ്പ് ഇപി ജയരാജന് നിയമസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ബന്ധുനിയമനത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും എല്ലാം ചട്ടങ്ങള്‍ക്ക് വിദേയമായാണ് നടന്നെതെന്നും ആവര്‍ത്തിച്ചിരുന്നു. വ്യവസായ വകുപ്പിലെ നിയമനങ്ങളെല്ലാം റിയാബിലെ പാനലില്‍ നിന്നാണെന്നും ഇപി ജയരാജന് വിശദീകരിച്ചു.

നിയമനങ്ങള്‍ നടത്തിയത് ചട്ടങ്ങള്‍ പാലിച്ചാണ്. ചട്ടവിരുദ്ധമായി താന്‍ ആരെയും നിയമിച്ചില്ലെന്നുമായിരുന്നു ജയരാജന്റെ വശദീകരണം. എന്നാല്‍ ജയരാജന്റെ വിശദീകരണത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. എല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നത്. മന്ത്രിസഭയിലെ എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്ന പിണറായി ഇപ്പോള്‍ പാവത്തെപ്പോലെ അഭിനയിക്കുകയാമെന്നും പ്രതിപക്ഷം ആരോപിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications