കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയും തീര്‍ത്ഥാടകരും ഇനി നേത്രയുടെ നിരീക്ഷണത്തില്‍

  • By Sruthi K M
Google Oneindia Malayalam News

പത്തനംതിട്ട: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ ഒന്നടങ്കം വിറച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി പല മാര്‍ഗങ്ങളും സ്വീകരിക്കുകയാണ് അധികൃതര്‍. മകരവിളക്കിനോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന ശബരിമലയും അതീവ സുരക്ഷാ വലയത്തിലാണ്.

ശബരിമലയും തീര്‍ത്ഥാടകരും ഇനി നേത്രയുടെ ക്യാമറാ കണ്ണുകളിലായിരിക്കും. ശബരിമലയില്‍ എന്തൊക്കെ നടക്കുന്നുവെന്നത് നേത്ര ഒപ്പിയെടുക്കും. തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അണ്‍മാന്‍ഡ് ഏരിയല്‍ വാഹനമായ നേത്ര അയ്യപ്പ സന്നിധിയിലെത്തിച്ചത്. ഈ പറക്കും ക്യാമറയില്‍ ശബരിമലയില്‍ മുക്കും മൂലയും പതിയും.

sabarimala

200 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ എച്ച് ഡി ചിത്രങ്ങള്‍ നല്ല വ്യക്തതയോടെ ലഭിക്കുന്നതാണ്. രണ്ട് എച്ച് ഡി ക്യാമറകളാണ് നേത്രയില്‍ ഘടിപ്പിച്ചിരിക്കുന്നത്. താഴെ നിന്ന് ഒരാള്‍ റിമോട്ട് കണ്‍ട്രോള്‍ വഴി ഇതു പ്രവര്‍ത്തിപ്പിക്കണം. ഒരു കിലോമീറ്റര്‍ ദൂരം വരെ പറന്നു ചെന്ന് ചിത്രങ്ങളെടുക്കാനുള്ള കഴിവ് ഇതിനുണ്ട്.

ശബരിമലയിലെ കാട്ടു പ്രദേശങ്ങളും സന്നിധാനവും പമ്പയും വഴികളും എല്ലാം ഇനി നേത്രയുടെ നിരീക്ഷണത്തിലായിരിക്കും. സിആര്‍പിഎഫിന്റെതാണ് ഈ നേത്ര സംവിധാനം. കമാന്‍ഡോ വിഭാഗമായ കോബ്രയിലെ സേനാംഗങ്ങളാണ് നേത്രയെ കണ്‍ട്രോള്‍ ചെയ്യുക. മുംബൈ ഐഐടി വിദ്യാര്‍ത്ഥികളാണ് നേത്ര നിര്‍മ്മിച്ചത്. 35ലക്ഷം രൂപ വിലവരുന്ന നേത്രയാണ് സന്നിധാനത്ത് വട്ടമിട്ട് പറക്കുന്നത്.

English summary
Now Sabrimala and pilgrims where under survilance of drone camera called nethra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X