Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാശിനായി എന്തും കാട്ടികൂട്ടാൻ പാടില്ല, നിങ്ങൾ യഥാർത്ഥ മലയാളിയല്ലേ'; ഫിറോസിന്റെ പാമ്പ് ഗ്രില്ലിനെതിരെ രോഷം

മലയാളി യൂട്യൂബര്‍മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്‌ളോഗര്‍മാരില്‍ ഒരാളാണ് ഫിറോസ് ചുട്ടിപ്പാറ. എന്നും വ്യത്യസ്തമായ വീഡിയോകളാണ് ഫിറോസ് തന്റെ ചാനലില്‍ പോസ്റ്റ് ചെയ്യാറുള്ളത്. ഇതോടൊപ്പം നിരവധി വിവാദങ്ങളും ഫിറോസിനെ തേടിയെത്തിയിട്ടുണ്ട്. മയിലിനെ കറി വെയ്ക്കാനായി ദുബൈയിലേക്ക് പോകുന്നുവെന്ന ഫിറോസിന്റെ വീഡിയോയായിരുന്നു വിവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും കാരണമായത്.

1

ഇതിന് പിന്നാലെ നിരവധി പേര്‍ ഫിറോസിനെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കറിവെയ്ക്കരുതെന്ന ഭീഷണിയായിരുന്നു ചിലര്‍ ഉയര്‍ത്തിയത്. എന്നാല്‍ പിന്നീട് താന്‍ മയിലിനെ കറിവെയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ ഫിറോസ് കോഴിക്കറി വെച്ച് കൊണ്ട് വിവാദങ്ങള്‍ക്ക് അവസാനം കുറിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി കൊണ്ടാണ് ഫിറോസ് മയിലിനെ കറിവെയ്ക്കാതിരുന്നതെന്നായിരുന്നു പലരുടേയും വിമര്‍ശനം.

2

ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു പുതിയ വീഡിയോയുമായാണ് ഫിറോസ് എത്തിയിരിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്ന് പെരുമ്പാമ്പിനെ ചുടുന്ന വീഡിയോയാണ് അത്. 35 കിലോയോളം ഭാരം വരുന്ന പെരുമ്പാമ്പിനെ ഇന്ത്യോനേഷ്യന്‍ മസാല ഉപയോഗിച്ച് ഗ്രില്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.

3

വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എന്നാല്‍ ഒട്ടേറെ പേര്‍ വീഡിയോയ്ക്ക് താഴെ വിമര്‍ശനങ്ങളാണ് കുറിച്ചിരിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന് യോജിച്ച കാഴ്ചയല്ലെന്നാണ് ഒരു വിഭാഗം കമന്റിലൂടെ പറയുന്നത്. എന്നാല്‍ ചിലര്‍ വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിച്ചതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുമുണ്ട്.

4

image credit- Firoz Chuttipara

അദ്ദേഹത്തിന്ഡറെ വീഡിയോയ്ക്ക് താഴെ ചിലര്‍ പങ്കുവച്ച കമന്റുകല്‍ ഏന്തൊക്കെയാണെന്ന് നോക്കാം. 'നിങ്ങളെ കുറിച്ച് ഒരു അഭിമാനബോധം ഉണ്ടായിരുന്നു... മലയാളികളുടെ സംസ്‌കാരത്തിന് യോജിച്ച ഷോ മാത്രമേ നിങ്ങള്‍ കാണിക്കൂ എന്ന്.. അത് മാറികിട്ടി... തേങ്ക്‌സ്', നിങ്ങളുടെ എല്ലാവിഡിയോസും കാണാറുണ്ടായിരുന്നു പക്ഷെ ഇത് വേണ്ടായിരുന്നു നിങ്ങള്‍ ഒരുയഥാര്‍ത്ഥ മലയാളിയല്ലേ. അതിലേറെ ഒരു മുസല്‍മാനും

5

നമ്മുടെ നാട് കേരളമാണ് താങ്കള്‍ ഇവിടുത്തെ വീഡിയോ ചെയ്താണ് ഫേമസ് ആയത് അപ്പോ ഇവിടുത്തെ സംസ്‌കാരം കൂടെ നോക്കാമായിരുന്നു കേരളത്തിലും മയിലും പെരുമ്പാമ്പും ഇവിടെ ആരും കഴിക്കില്ല അതുകൊണ്ട് ഫിറോസ് ഈ വീഡിയോ ഒഴിവാക്കാമായിരുന്നു വളരെ തെറ്റായിപ്പോയി. എന്റെ അഭിപ്രായമാണ് കാശിനു വേണ്ടി എന്തും കട്ടികൂട്ടാന്‍ പാടില്ല- എന്നാണ് മറ്റൊരാള്‍ കമന്റായി കുറിച്ചത്.

6

താങ്കള്‍ മലയാളിയാണ്.മലയാളികള്‍ക്ക് ആവശ്യമുള്ള വീഡിയോസ് ചെയ്തും ഞങ്ങളത് ഇഷ്ടപ്പെടുകയും അത് പോലെ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിക്കുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു.അത് കൊണ്ട് തന്നെയാണ് താങ്കള്‍ ഇത്ര വളര്‍ന്നതും. ഇപ്പോള്‍ കുറച്ചായി കാണിക്കുന്ന കോപ്രായങ്ങള്‍ വല്ലാതെ അതിരുവിടുന്നു.ഇനി കാര്യമായൊന്നും ചെയ്യാനില്ല എങ്കില്‍ ഏതെങ്കിലും നാട്ടില്‍ ആനയെ തിന്നുന്നുണ്ടെങ്കില്‍ അവിടെ പോയി ആനയെ നിര്‍ത്തി ചുടുന്നത് കൂടി കാണിക്ക്.അതാവുമ്പോള്‍ പിന്നെ കുഴികുത്താനും സ്റ്റാന്റില്‍ നിര്‍ത്താനുമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല. നാല് കാലില്‍ നിര്‍ത്തി തന്നെ ചുടണം- ഒരാള്‍ കമന്റില്‍ കുറിച്ചു.

7

image credit- Firoz Chuttipara

സംഭവം ഒക്കെ കൊള്ളാം.. വിളമ്പിയത് കോളാംമ്പിയില്‍ ആയി പോയി... നിങ്ങള്‍ ഇത്ര പ്രശസ്തനായത് നിങ്ങടെ വീഡിയോ മലയാളികള്‍ കണ്ടത് കൊണ്ടാണ്... ഇതൊക്കെ സത്യം പറഞ്ഞാല്‍ ഒരു അറപ്പു തോന്നുന്ന വീഡിയോ ആയി പോയി- ഇങ്ങനെയൊക്കെയാണ് ആളുകള്‍ ഫിരോസിന്റെ വീഡിയോയോട് എതിര്‍പ്പ് രേഖപ്പെടുത്തിയത്.

8

അതേസമയം, ചിലര്‍ ഫിറോസിന്റെ വീഡിയോയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. വെറൈറ്റികള്‍ തേടി പോകണം അപ്പോഴേ കാഴ്ചക്കാര്‍ നിലനില്‍ക്കൂ ഇവിടെ വിയോജിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക ഫിറോസിന്റെ ബിസിനസ് ആണിത് അയാള്‍ക്ക് വേണ്ടത് ലാഭവും നേട്ടവും മാത്രമാണ് അല്ലാതെ സംസ്‌കാരം അല്ല, ഷ്ടമില്ലാത്തവര്‍ക്ക് കാണാതിരിക്കാനുള്ള ചോയ്‌സ് ഉണ്ട് ...നിങ്ങള്‍ പൊളിക്ക് അണ്ണാ ?? പറ്റുമെങ്കില്‍ അണ്ണന്‍ ആ മുതല മച്ചാനേ കൂടി ഗ്രില്‍ ചെയ്യണം,

9

image credit- Firoz Chuttipara

ഇവിടെ കിടന്നു ഇയാളെ കുറ്റം പറയുന്നവരുടെ ശ്രദ്ധയ്ക്ക് അയാള്‍ക്ക് അവിടെ പാമ്പിനെയോ പഴുതാരയേ യോ കൊല്ലാനോ ഗ്രില്ല് ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ നിങ്ങള്‍ ക്ക് ഈ വീഡിയോ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. അവരവരുടെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുക- എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

10

നിങ്ങള്‍ പറഞ്ഞതു പോലെ തന്നെ ചെയ്തു ഫിറോസ് ഭായ്. എല്ലാവരും വിചാരിച്ചത് മയിലിനെ കറിവെക്കാന്‍ ഇങ്ങള് അങ്ങ് ദുഫായില്‍ പോയ പോലെ ആയിരിക്കുമെന്നാണ്... സംഗതി പൊളിച്ചു- എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. എന്തായാലും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+