'എന്തൊരു പ്രഹസനമാണ് സുരേഷ് ഗോപി, താങ്കള്‍ ഇത്രയ്ക്കും അധപതിച്ചോ'; കാലുവണങ്ങുന്ന വീഡിയോയ്ക്ക് വിമര്‍ശനം
തിരുവനന്തപുരം: വിഷുദിനം പ്രമാണിച്ച് തൃശൂരില്‍ ആഴ്ചകളോളമാായി നടനും എംപിയുമായ സുരേഷ് ഗോപി ക്യാമ്പ് ചെയ്യുന്നു. വിഷുക്കൈനീട്ടം ഉള്‍പ്പടെയുള്ള പരിപാടികളിലാണ് സുരേഷ് ഗോപി പങ്കെടുക്കുന്നത്. ഒരു ലക്ഷം രൂപ വിലവരുന്ന ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി കൊണ്ടുവന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വാങ്ങിയതാണിത്. ഇപ്പോഴുള്ള വിഷുക്കൈനീട്ട പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉയരുന്ന ആരോപണം.

എന്നാല്‍ കൈനീട്ട പരിപാടിക്കിടെ ചിലര്‍ പകര്‍ത്തിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആളുകള്‍ക്ക് കൈനീട്ടം നല്‍കുകയും കൈനീട്ടം വാങ്ങുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിയുടെ കാല് പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. റോഡ് സൈഡില്‍ കാറിലിരുന്നു കൊണ്ടാണ് സുരേഷ് ഗോപി എല്ലാവര്ക്കും കൈനീട്ടം നല്‍കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പണം നല്കി കാല് വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനമെന്ന അദ്ദേഹത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

'നോര്‍ത്ത് ഇന്ത്യന്‍ സവര്‍ണ സംസ്കാരം തിരിച്ചു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ ... കേരളത്തില്‍ കാണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു .. ഒരിക്കലും പ്രതീക്ഷിച്ചില്ല .. നമ്മുടെ ജനങ്ങള്‍ ഇത്രക്ക് തരം താഴാന്‍ പാടില്ലായിരുന്നു'- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

'നോര്‍ത്ത് ഇന്ത്യന്‍ സവര്‍ണ സംസ്കാരം തിരിച്ചു കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സംഘപരിവാര്‍ ... കേരളത്തില്‍ കാണേണ്ടി വന്നതില്‍ ലജ്ജിക്കുന്നു .. ഒരിക്കലും പ്രതീക്ഷിച്ചില്ല .. നമ്മുടെ ജനങ്ങള്‍ ഇത്രക്ക് തരം താഴാന്‍ പാടില്ലായിരുന്നു'- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

'ഇങ്ങനെയൊരാചാരം ഇതുവരെ കണ്ടിട്ടില്ല. പണ്ട് ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് മുമ്പ് കാരണവന്മാരുടെ കാലില്‍ തൊട്ടു വന്ദിക്കും. അവര്‍ പിടിച്ചെഴുന്നേല്പിച്ച് മൂര്‍ദ്ധാവില്‍ കൈവെച്ച് ആശീര്‍വദിക്കും. അത് കണ്ടിട്ടും അനുഭവിച്ചിട്ടുമുണ്ട്. ഇതിപ്പോള്‍ ഏതോ നാടുവാഴി പുനര്‍ജനിച്ചതാവും'

'ഒരു സാധരണ സിനിമാ നടന്, നൊമിനേറ്റഡ് രാജ്യസഭാ എം പി, ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതാവ്, എന്നതില്‍ കവിഞ്ഞ് കാല്‍തൊട്ട് വന്ദിക്കാന്‍ മാത്രം എന്ത് മാഹാത്മ്യം ആണാവോ ഈ കൈനീട്ടം വാങ്ങാന്‍ പോകുന്നവര്‍ അദ്ദേഹത്തില്‍ കാണുന്നത്..
നമ്മുടെ സമൂഹത്തില്‍ വന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം ആരോഗ്യകരവും പുരോഗമനപരവും/ പരിഷ്കൃതവും ആണെന്നു പുനര്‍ച്ചിന്ത അത്യാവശ്യമാണ',

'എന്തൊരു പ്രഹസനമാണ് സുരേഷ് ഗോപി. താങ്കള്‍ ഇത്രയ്ക്കും അധപതിച്ച് പോയൊ .വിഷുകൈ നീട്ടം കൊടുത്തിട്ട് കാറില്‍ ഇരുന്ന് കാല് പിടിപ്പിക്കുന്നു'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന കമന്റുകള്‍. അതേസമയം, ചിലര്‍ സുരേഷ് ഗോപിയുടെ പ്രവൃത്തിയ ന്യായീകരിച്ചും രംഗത്തെത്തി.

'സുരേഷ്ഗോപിയുടെ വിഷു കൈനീട്ടം എന്ന പദ്ധതിയുടെ ഭാഗമായുള്ള വീഡിയോ ആണ് ഇത്. ്രപായത്തില് മുതിര്‍ന്നവരുടെ കാല് തൊട്ട് വണങ്ങുന്നത് തെറ്റല്ല. അത്തരം ചടങ്ങുകളില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ അത് ചെയ്യട്ടെ. പിന്നെ വീഡിയോ പോസ്റ്റ് ചെയ്തത് സുരേഷ് ഗോപി അല്ല. പിടിച്ചവര്‍ക്ക് കുഴപ്പമില്ല, പിന്നെ എന്തെങ്കിലും ഒക്കെ വിമര്‍ശിക്കാന്‍ വേണ്ടേ...നടക്കട്ടെ..ഏതായാലും ആ കാല് കൊണ്ട് തൊഴിച്ചില്ലല്ലോ'- എന്നാണ് ഒരാള്‍ ്ന്യായീകരിച്ച് കമന്റ് ചെയ്തത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications