India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായംകുളത്ത് ജയിച്ചത് അരിതയെന്ന് മനോരമ വാർത്ത; കയ്യോടെ പൊക്കി പ്രതിഭ, ഒടുവില്‍ ഖേദപ്രകടനം

Google Oneindia Malayalam News

ആലപ്പുഴ: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ ഒരു മത്സരം നടന്ന ഒരു മണ്ഡലമായിരുന്നു ആലപ്പുഴ ജില്ലയിലെ കായംകുളം. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എയായ യു പ്രതിഭയെ വീഴ്ത്താന്‍ അരിത ബാബുവെന്ന യുവ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയതോടെയായിരുന്നു മത്സരം ശ്രദ്ധേയമായത്. പ്രചരണ സമയത്ത് ഇടത് എംപി എഎം ആരിഫ് അരിത ബാബുവിനെ തൊഴില്‍ പറഞ്ഞ് പരിഹസിച്ചെന്ന വിവാദമൊക്കെ ഉയർന്ന് വന്നതോടെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ യു ഡി എഫിനും കൈവന്നിരുന്നു.

മനോരമ ഉള്‍പ്പടേയുള്ള ചില ചാനലുകള്‍ നടത്തിയ സർവ്വേയിലും അരിതയുടെ വിജയം പ്രവചിച്ചതോടെ യു ഡി എഫ് കേന്ദ്രങ്ങളില്‍ ആത്മവിശ്വാസം വർധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ആറായിരത്തിലേറെ വോട്ടുകള്‍ നേടി യു പ്രതിഭ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലേ ചൂടേറിയ ചർച്ചാ വിഷയം. മനോരമ ഓണ്‍ലൈന് പറ്റിയ ചെറിയൊരു അബദ്ധമാണ് അതിന് കാരമായിരിക്കുന്നതും.

'ദിലീപിനെ കൂടെ നിന്ന് പുറകില്‍ നിന്ന് കുത്തി': വീട്ടില്‍ പ്രകടിപ്പിച്ച ആത്മരോഷമെന്ന വാദവുമായി നടന്‍'ദിലീപിനെ കൂടെ നിന്ന് പുറകില്‍ നിന്ന് കുത്തി': വീട്ടില്‍ പ്രകടിപ്പിച്ച ആത്മരോഷമെന്ന വാദവുമായി നടന്‍

കായംകുളത്ത് അരിത ബാബു വിജയിച്ചെന്ന തരത്തില്‍

കായംകുളത്ത് അരിത ബാബു വിജയിച്ചെന്ന തരത്തില്‍ മനോരമ ഓണ്‍ലൈനില്‍ വന്ന വാർത്തയാണ് ചർച്ചാ കേന്ദ്രം. തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് രണ്ടിന് സൈറ്റില്‍ വന്ന വാർത്തയാണെങ്കിലും ആളുകള്‍ ശ്രദ്ധിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. പ്രതിഭ എംഎല്‍എയായിരുന്നു ഈ വാർത്തയുടെ ലിങ്കും സ്ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ദയവുചെയ്ത് ഡിലീറ്റ് ചെയ്യുന്നത് വരെ ന്യൂസ് ആരും സ്ക്രീൻഷോട്ട് എടുക്കരുത്'- എന്നും എം എല്‍ എ തമാശ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍

കായംകുളത്ത് വിശ്വാസത്തിലും കൈപൊള്ളി സി പി എം

'പാളിയത് പാരഡിയിലോ പാൽ സൊസൈറ്റിയിലോ? കായംകുളത്ത് വിശ്വാസത്തിലും കൈപൊള്ളി സിപിഎം.'- എന്ന് തലക്കെട്ടോടെയായിരുന്നു മനോരമയുടെ വാർത്ത. യു പ്രതിഭ രണ്ടാമതും ജയിച്ച് നില്‍ക്കുമ്പോഴായിരുന്നു ഇങ്ങനെയൊരു വാർത്ത എന്നതാണ് ശ്രദ്ധേയം. അരിത ബാബു വിജയിക്കുമെന്ന ഉറപ്പില്‍ നേരത്തെ തന്നെ തയ്യാറാക്കിവെച്ച വാർത്ത ശ്രദ്ധയില്ലാതെ സൈറ്റില്‍ അപ്ലോഡ് ചെയ്തു പോയതാവും എന്നതാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം തന്നെ കായംകുളത്ത് അരിത ബാബു തന്നെ വിജയിക്കുമെന്ന് ഫലം വരുന്നതിന് വന്നെ ഉറപ്പിച്ച മനോരമയുടെ ആത്മവിശ്വാസത്തേയാണ് പലരും പരിഹസിക്കുന്നത്. അതേസമം സംഭവത്തില്‍ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മനോരമ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിവെച്ച വാർത്ത സാങ്കേതിക തകരാർ മൂലം ഇപ്പോള്‍ ലൈവില്‍ എത്തുകയായിരുന്നുവെന്നാണ് മനോരമ വിശദീകരിക്കുന്നു.

 പാളിയത് പാരഡിയിലോ പാൽ സൊസൈറ്റിയിലോ അല്ല മനോരമയില്‍ തന്നെ

പാളിയത് പാരഡിയിലോ പാൽ സൊസൈറ്റിയിലോ അല്ല മനോരമയില്‍ തന്നെയെന്നാണ് ചിലർ പരിഹാസത്തോടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'മനോരമ തെരെഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം പബ്ലിഷ് ചെയ്യാൻ വച്ച, അറിയാതെ കൊടുത്തുപോയ വാർത്തയാണ്. യുഡീഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഒഴികെ ബാക്കി ഒക്കെ റെഡി ആയിരുന്നു, റിസൾട്ട് വന്നപ്പോൾ എല്ലാം തകർന്നുപോയി.'- എന്നാണ് സുഭാഷ് നാരായണന്‍ എന്നയാള്‍ കുറിച്ചത്.

അടക്കിവാണ കായംകുളത്ത് ഇത്തവണ

'കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് അടക്കിവാണ കായംകുളത്ത് ഇത്തവണ ഇടതുപക്ഷത്തെ വീഴ്ത്തിയത് വിലയ്ക്കു വാങ്ങിയ വിവാദങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ബാക്കിവച്ച ഏക ഇടതു ‘കനൽത്തരി' എ.എം. ആരിഫ് അവസാന മണിക്കൂറുകളിൽ ഊതിക്കത്തിച്ച ‘പാൽ സൊസൈറ്റി' വിവാദവും പാരഡിയിൽ ചെട്ടികുളങ്ങരയിലെ വിശ്വാസികൾ ഇടഞ്ഞതും വീഴ്ചയ്ക്ക് ആക്കംകൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാർട്ടിയിലെ ഉൾപ്പോരു മുതൽ എതിര്‍ സ്ഥാനാർഥിയുടെ വീടാക്രമണം വരെ തിരിഞ്ഞുകുത്തിയ കായംകുളത്തെ തിരഞ്ഞെടുപ്പു ഫലം പാർട്ടിക്കുള്ളിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കും.'- എന്ന് പറഞ്ഞാണ് മനോരമയുടെ വിവാദ വാർത്ത തുടങ്ങുന്നത്.

തുടർന്ന് ഭൂരിപക്ഷത്തിന്റെ സ്ഥാനത്ത് മാത്രം

തുടർന്ന് ഭൂരിപക്ഷത്തിന്റെ സ്ഥാനത്ത് മാത്രം ഗ്യാപ്പിട്ട് വാർത്ത തുടരുന്നു. 'നിലവിലെ എംഎൽഎ യു.പ്രതിഭയെ ........ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യുഡിഫിലെ അരിതാ ബാബു ഒരിടവേളയ്ക്കു ശേഷം കായംകുളത്തെ വലത്തേക്ക് ‘കൈ' പിടിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 11,857 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിന്നാണ് കോൺഗ്രസിലെ ഇളമുറക്കാരിക്കു മുൻപിൽ എംഎൽഎ അടിയറവു പറഞ്ഞത്.' -മനോരമയുടെ വാർത്തയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിൽ

തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മണ്ഡലത്തിൽ ഇടതുപക്ഷം തോൽവി മണത്തിരുന്നുവെന്ന അവകാശവാദവും വിവാദമായ മനോരമ റിപ്പോർട്ടിലുണ്ട്. അനായാസം ജയിക്കാമായിരുന്ന മണ്ഡലത്തിൽ അനാവശ്യമായ പ്രവർത്തനങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തൽ ജില്ലാ നേതൃത്വത്തിനും ഉണ്ടായിരുന്നുവെന്ന അവകാശവാദവും റിപ്പോർട്ടില്‍ ഉണ്ട്.

എ എം ആരിഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന

എ എം ആരിഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ അരിതാ ബാബുവിനെതിരെ നടത്തിയ ‘പാൽസൊസൈറ്റി തിരഞ്ഞെടുപ്പ്' പരാമർശമാണ് മനോരമ റിപ്പോർട്ടില്‍ പിന്നീട് പറയുന്നത്. ഇ പരാമർശം തിരിച്ചടിക്കുമെന്ന് പ്രാദേശിക നേതൃത്വം അന്നേ കണക്കുകൂട്ടിയിരുന്നു. ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ എ. വിജയരാഘവൻ നടത്തിയ പരാമർശത്തിനു സമാനമാണെന്നായിരുന്നു വിലയിരുത്തൽ. പ്രാദേശിക പ്രശ്നങ്ങൾ നിലനിൽക്കെ പാർട്ടിയിലെതന്നെ ചിലർ ഈ പ്രസംഗം സ്ഥാനാർഥിക്ക് എതിരെ ഉപയോഗിച്ചതായും പറയപ്പെടുന്നു. ആരിഫിന്റെ പരാമർശം ബോധപൂർവമാണെന്ന ആക്ഷേപവും തിരഞ്ഞെടുപ്പിനു പിന്നാലെ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നു വന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ

'ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ കുത്തിയോട്ടത്തിന്റെ താനവട്ടത്തിനു പിണറായി വിജയനെസ്തുതിച്ച് പാരഡി ഇറക്കിയതും വിവാദമായിരുന്നു. പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിരോധത്തിലായ
പ്രതിരോധത്തിലായ സിപിഎം, അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് പാർട്ടി ബന്ധമില്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നെങ്കിലും അത് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയെന്നാണ് വിലയിരുത്തൽ. ഇതോടെ മണ്ഡലത്തിൽ വിശ്വാസി വോട്ടുകൾ പാർട്ടിക്കെതിരാകുമെന്ന തിരിച്ചറിവ് നേതൃത്വത്തിനും ഉണ്ടായിരുന്നു. എൻഡിഎ സീറ്റിൽ ബിഡിജെഎസ് സ്ഥാനാർഥി എത്തിയതോടെ പരമ്പരാഗത ഈഴവ വോട്ടുകൾ ചാഞ്ചാടുമെന്ന ഭയം ഇരുമുന്നണികൾക്കും ഉണ്ടായിരുന്നു. മണ്ഡലത്തിലെ മുഴുവൻ ജില്ലാ-ബ്ലോക്ക് പഞ്ചാത്ത് ഡിവിഷനുകളും ഏഴ് പഞ്ചായത്തുകളും കയ്യിലിരിക്കെ മണ്ഡലത്തിലേറ്റ തോൽവി പ്രാദേശിക അസ്വാരസ്യങ്ങളിലേക്കുകൂടി വിരൽ ചൂണ്ടും.'- എന്നുകൂടി പറഞ്ഞാണ് മനോരമയുടെ റിപ്പോർട്ട് അവസാനിക്കുന്നത്.

ഹർഷന്‍ പൂപ്പാറക്കാരന്‍ കുറിച്ചത്

അതേസമയം, പരിഹാസങ്ങള്‍ ശക്തമായതോടെ മനോരമ ന്യൂസില്‍ നിന്നും വാർത്ത പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ വാർത്തയുടെ സ്ക്രീന്‍ ഷോട്ടും ആർക്കൈവും ഇപ്പോഴും സോഷ്യല്‍ മീഡയിയില്‍ സജീവമായി ഓടിക്കൊണ്ടിരിക്കുകയാണ്. '2021 ലെ 'ന്യൂസ് മേക്കർ ' ഓഫ് ദ് ഇയർ അവാർഡ് മനോരമ മനോരമയ്ക്ക് തന്നെ കൊടുക്കുന്നതായിരുന്നു ശരി. ഇതൊരു കയ്യബദ്ധം പറ്റിയാതാണെന്നറിയാം, പക്ഷേ മനോരമ അവരുടെ സർവ്വേ ഫലത്തിൽ എത്രമാത്രം ആത്മവിശ്വാസത്തിലായിരുന്നു എന്നത് പറയാതെ വയ്യ. മതവും ജാതിയും കുഴച്ചുരുട്ടി കടത്തിയിരിക്കുന്ന ഈ രാഷ്ട്രീയ വിശകലന വ്യായാമമാണ് പ്രൊപ്പഗാൻഡ'- എന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഹർഷന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

cmsvideo
  കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam
  English summary
  Netizens' moke on manorama news that Aritha Babu has won the Kayamkulam election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X