സ്വര്‍ണം ഒരിക്കലും ആഭരണമായി വാങ്ങി സൂക്ഷിക്കരുത്, ഏറ്റവും മികച്ച വഴി ഗോൾഡ് ഇടിഎഫ്, എന്താണിത്?

എല്ലാ കാലത്തും ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ് സ്വർണം. ഒരു തരി പൊന്നെങ്കിലും ഇല്ലാത്തൊരു വീട് നമ്മുടെ നാട്ടിൽ അപൂർവമായിരിക്കും. ധരിക്കാനുളള ആഭരണം എന്നതിനൊപ്പം തന്നെ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ കയ്യിലെ വളയോ കാതിലെ കമ്മലോ കൊണ്ട് പണയം വെക്കാനോടുന്നവരാണ് മിക്കവരും.

സ്വർണത്തിൽ നിന്ന് ലാഭമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത് എങ്കിൽ ഒരിക്കലും ആഭരണമായി വാങ്ങി വെക്കരുത് എന്ന് പറയുന്നു സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ്. ഇപ്പോഴത്തെ ഏറ്റവും ആകര്‍ഷകമായ സ്വർണ നിക്ഷേപ രീതിയാണ് ഗോൾഡ് ഇടിഎഫ്. എന്താണിത്?

ഡോ. മേരി ജോർജിന്റെ വാക്കുകൾ: ' എപ്പോഴും പണമാക്കി മാറ്റാവുന്ന ഒന്നാണ് സ്വര്‍ണം. അതിന്റെ മൂല്യം എപ്പോഴും വര്‍ധിച്ച് കൊണ്ടേയിരിക്കും. ഈ രണ്ട് ഗുണങ്ങള്‍ സ്വര്‍ണത്തിനേ ഉളളൂ. സ്വര്‍ണം ഏത് തരത്തിലാണ് സൂക്ഷിക്കേണ്ടത്. ആഭരണമായി ഒരു കാരണവശാലും സ്വര്‍ണം വാങ്ങി സൂക്ഷിക്കരുത്. കാരണം അത് തിരിച്ച് വില്‍ക്കുമ്പോള്‍ പണിക്കൂലി കുറവ്, കാരറ്റ് കുറവ് എന്നൊക്കെ പറഞ്ഞ് തോന്നിയത് പോലെ മൂല്യത്തില്‍ നിന്ന് വെട്ടിക്കുറയ്ക്കും. വലിയ നഷ്ടമുണ്ടാകും.

മറിച്ച് സ്വര്‍ണക്കോയിന്‍ വാങ്ങാം. റിസര്‍വ് ബാങ്ക് തന്നെ നടപ്പാക്കുന്ന ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാം. അതല്ലെങ്കില്‍ ഇപ്പോള്‍ പുതിയതായി വന്നിരിക്കുന്ന സ്വര്‍ണ നിക്ഷേപ മാര്‍ഗമാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡണ്ട് ഫണ്ട് അഥവാ ഗോള്‍ഡ് ഇടിഎഫ് പ്ലാന്‍.

Gold

ഇതില്‍ സ്വര്‍ണം നമ്മള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നില്ല. പക്ഷേ അതിലേക്ക് നിക്ഷേപിക്കുന്നു. ഉറപ്പായും ലാഭം കിട്ടുമെന്ന് പറയാവുന്നതാണ് സ്വര്‍ണം. മറ്റ് ഷെയര്‍ മാര്‍ക്കറ്റില്‍ ചെയ്യുന്നത് പോലെ തന്നെയാണ് ഗോള്‍ഡ് ഇടിഎഫ്. അതിലും കയറ്റിറക്കങ്ങള്‍ ഉണ്ടാകും. പക്ഷേ ലാഭത്തില്‍ തന്നെ പോകുന്നതായിരിക്കും.

ഗോള്‍ഡ് ഇടിഎഫ് ഇപ്പോഴത്തെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ രീതിയാണ്. ധാരാളം പേര്‍ ഇതിലേക്ക് വരുന്നുണ്ട്. കുറച്ച് ശ്രദ്ധയോടെയും ബുദ്ധിപരമായും കരുക്കള്‍ നീക്കാന്‍ സാധിക്കുമെങ്കില്‍ നല്ല രീതിയില്‍ ലാഭം ഉണ്ടാക്കാന്‍ പറ്റും. മറ്റേതൊരു ഷെയറിനേക്കാളും ലാഭമുണ്ടാക്കാന്‍ പറ്റുന്നതാണ് ഗോള്‍ഡ് ഇടിഎഫ്.

ഹിഡന്‍ ചാര്‍ജുകളുടെ കാര്യം നോക്കിയാല്‍ യഥാര്‍ത്ഥ സ്വര്‍ണത്തേക്കാള്‍ എന്തുകൊണ്ടും ലാഭമുളളത് ഗോള്‍ഡ് ഇടിഎഫ് തന്നെയാണ്. സ്വര്‍ണം നമ്മള്‍ ആഭരണമായി വാങ്ങി വീട്ടില്‍ കൊണ്ട് പോയി ഭദ്രമായി വെയ്ക്കുന്നു. കുറച്ച് കഴിയുമ്പോള്‍ സ്വര്‍ണത്തിന്റെ വില കൂടി ഇത് വില്‍ക്കാം എന്ന് കരുതി കൊണ്ട് ചെല്ലുമ്പോഴാണ്, ഇതിന്റെ പണിക്കൂലി, മാറ്റ് കുറഞ്ഞ് പോയി, 24 കാരറ്റ് ഇല്ല എന്നൊക്കെ പറഞ്ഞ് നമ്മള്‍ കബളിപ്പിക്കപ്പെടും.

ഗോള്‍ഡ് ഇടിഎഫില്‍ ആര്‍ക്കും നമ്മളെ കബളിപ്പിക്കാനാകില്ല. ഹിഡന്‍ ചാര്‍ജുകള്‍ എന്ന വലിയ ദ്രോഹമില്ല. വ്യാപാരികള്‍ ഹിഡന്‍ ചാര്‍ജുകള്‍ വഴിയാണ് അമിത ലാഭം ഉണ്ടാക്കുന്നത്. അമിതലാഭത്തിന് വഴി വെച്ച് കൊടുക്കാതെ ഗോള്‍ഡ് ഇടിഎഫിലൂടെ നമുക്ക് നമ്മുടെ ലാഭം നോക്കാനാകും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma