• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയിലേക്ക് തിരികെ വരില്ലെന്ന് റിമാ കല്ലിങ്കല്‍, മഞ്ജുവിന് താരങ്ങളെ എതിര്‍ക്കാന്‍ താല്‍പര്യമില്ല!!

കൊച്ചി: അമ്മയിലെ താരാധിപത്യത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. അമ്മ പുരുഷ മാഫിയയാണെന്ന് റിമ പറയുന്നു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അമ്മയ്‌ക്കെതിരെ റിമ തുറന്നടിച്ചിരിക്കുന്നത്. യുവതാരങ്ങളെയും റിമ തുറന്ന് വിമര്‍ശിക്കുന്നുണ്ട്. അതേസമയം അമ്മയുടെ വാര്‍ത്താസമ്മേളനത്തോടെ ഡബ്ല്യുസിസി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്‍ ബാബുരാജ് ഡബ്ല്യുസിസിക്കെതിരെ രംഗത്തെത്തിയിരുന്നു. അവര്‍ സംഘടനയെ തകര്‍ക്കാന്‍ നോക്കുകയാണെന്നായിരുന്നു ബാബുരാജ് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അമ്മയുടേതെന്ന് റിമ പറയുന്നു. കഴിഞ്ഞ ദിവസം അമ്മയില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി റിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസയച്ചിരുന്നു. ഇതോടെ ഡബ്ല്യുസിസി അമ്മയ്‌ക്കെതിരെ തുറന്ന പോരാട്ടത്തിനാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

പുരുഷ മാഫിയ

പുരുഷ മാഫിയ

അമ്മ എല്ലാ അര്‍ത്ഥത്തിലും പുരുഷ മാഫിയ ആണെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. താന്‍ ഒരിക്കലും ഇനി അമ്മയുടെ ഭാഗമാകില്ലെന്നും റിമ വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായി നടപടികളെടുക്കാത്തത് കൊണ്ടാണ് കാര്യങ്ങള്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതെന്നും നടി കുറ്റപ്പെടുത്തി.

ലിംഗനീതിക്ക് വേണ്ടി....

ലിംഗനീതിക്ക് വേണ്ടി....

സിനിമയിലെ ലിംഗനീതിക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. അതിന് വേണ്ടിയാണ് ഡബ്ല്യുസിസി തുടങ്ങിയതെന്നും റിമ പറയുന്നു. മോഹന്‍ലാല്‍ എന്ന വ്യക്തിയെ തേജോവധം ചെയ്യാനൊന്നും ഡബ്ല്യുസിസിക്ക് താല്‍പര്യമില്ല. പല കാര്യങ്ങളും അമ്മ എന്ന സംഘടനയോട് ചോദിക്കുമ്പോള്‍ അംഗങ്ങളെല്ലാവരും മോഹന്‍ലാലിന് പിറകില്‍ ഒളിക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇങ്ങനെ ഒളിച്ചിരിക്കുന്ന ബാലിശമാണ്.

താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല

താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല

ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന ഡബ്ല്യുസിസിയുടെ നിലപാടിനൊപ്പമാണ് മഞ്ജു വാര്യര്‍. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങള്‍ എതിര്‍ക്കുന്നത് ഒരു പവര്‍ സ്ട്രക്ച്ചറിനെയാണ്. പലരെയും എതിര്‍ക്കേണ്ടി വരും. മഞ്ജുവവിന് പക്ഷേ താരത്തെ തുറന്നെതിര്‍ക്കാന്‍ ആവില്ല. അപ്പോള്‍ അതിന്റെ ഭാഗമാകാന്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരിക്കുമെന്നും റിമ പറയുന്നു. അതേസമയം നടിക്കൊപ്പമെന്ന നിലപാടില്‍ നിന്ന് മഞ്ജു പിന്നോട്ട് പോയിട്ടില്ലെന്നും റിമ വ്യക്തമാക്കി.

മോഹന്‍ലാലിന് എതിരെയല്ല

മോഹന്‍ലാലിന് എതിരെയല്ല

മോഹന്‍ലാലിന് എതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു മഹാനടനെ അപമാനിക്കുന്നു എന്നാണല്ലോ അമ്മയുടെ വക്താക്കള്‍ ആരോപിക്കുന്നത്. ആ ചോദ്യം തന്നെ ഭയങ്കര കോമഡിയായിട്ടാണ് തനിക്ക് തോന്നുന്നത്. മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും കലഹിച്ച് ബഹളമുണ്ടാക്കി എഫേര്‍ട്ട് എടുത്ത് ഒരു പ്രധാന പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അമ്മ ആ വിഷയത്തെ പരിഗണിക്കുന്നു പോലുമില്ലെന്നും, ഇവിടെ ഒരു പ്രശ്‌നവുമില്ലെന്ന് തീര്‍ത്തുപറയുകയാണ് അവരെന്നും റിമ ആരോപിച്ചു.

മമ്മൂക്ക ആ റോള്‍ ചെയ്യരുതായിരുന്നു

മമ്മൂക്ക ആ റോള്‍ ചെയ്യരുതായിരുന്നു

കസബ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന വ്യക്തിക്ക് പ്രാധാന്യമില്ല എന്ന് പറയുമ്പോള്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കില്‍ അത് ശക്തമായ ഒരു നിലപാട് ആയേനെ. അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോള്‍ കറക്ട് ആയി മോഹന്‍ലാല്‍ വന്നത് എന്തുകൊണ്ടാണെന്ന് കൂടി നമ്മള്‍ ചിന്തിക്കണം. അവര്‍ അവരുടെ ട്രംപ് കാര്‍ഡ് ഉപയോഗിച്ച് കളിക്കുന്നു. അതാണ് അവര്‍ കൊണ്ടുവരുന്ന ഉത്തരം. മമ്മൂട്ടിയിലും മോഹന്‍ലാലിലുമുള്ള ആര്‍ട്ടിസിസ്റ്റിനെ ഞാനും ബഹുമാനിച്ചിട്ടുണ്ട്. അവര്‍ എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നില്ല എന്ന ആശങ്കയുണ്ടെന്നും റിമ വ്യക്തമാക്കി.

ദുല്‍ഖറിന് ആവാം

ദുല്‍ഖറിന് ആവാം

വിവാദ വിഷയങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെ പോലെയുള്ളവരെ പോലെ ഇരുഭാഗത്തും നില്‍ക്കാന്‍ ഇല്ലെന്ന് പറഞ്ഞ് കൈ കഴുകാന്‍ തങ്ങള്‍ക്കാവില്ലെന്നും എല്ലാ കാലത്തും ആക്രമിക്കപ്പെട്ട നടിക്കെതിരെ ഉറച്ചുനില്‍ക്കുമെന്നും റിമ പറയുന്നു. ആരെയും ദ്രോഹിക്കാന്‍ അല്ല ഈ സംഘടന തുടങ്ങിയത്. ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റ് പലരെയും എതിരെ നില്‍ക്കേണ്ടി വരും. ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞപോലെ ഞാനാരുടെയും ഭാഗം എടുക്കില്ല. കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുമല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ കഴിയില്ല.

ഫാന്‍സുകാര്‍ ബഹളമുണ്ടാക്കുന്നു

ഫാന്‍സുകാര്‍ ബഹളമുണ്ടാക്കുന്നു

താരങ്ങള്‍ക്കെതിരെ സംസാരിക്കുന്നത് കൊണ്ട് അവരുടെ ഫാന്‍സുകാര്‍ തെറിവിളികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. എന്ത് പറഞ്ഞാലും മോഹന്‍ലാല്‍ എന്നാണ് ഇവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫാന്‍സ് ക്ലബുകളും ബഹളമുണ്ടാക്കുന്നു. മോഹന്‍ലാല്‍ എന്ന താരത്തെ കുറിച്ചല്ല സംസാരിക്കുന്നത്. അമ്മ എന്ന സംഘടനയുടെ പ്രസിഡന്റിനെ കുറിച്ചാണ്. നമ്മള്‍ ബഹുമാനിക്കുന്ന ആളുകള്‍ നമ്മളേക്കാള്‍ മുകളില്‍ അല്ലേ. മോഹന്‍ലാലിനും മമ്മൂട്ടിക്കും കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ എങ്ങനെയാണ് മനസ്സിലാക്കുകയെന്നും റിമ ചോദിക്കുന്നു.

ദുല്‍ഖര്‍ സല്‍മാന് എതിരെ റിമകല്ലിങ്കല്‍; ദുല്‍ഖറിനെപോലെ കൈകഴുകാന്‍ ഞങ്ങള്‍ക്കാവില്ല

ഫാദര്‍ കുര്യാക്കോസിന്റെ മരണം ദൈവകോപം... പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ മരണം ഉറപ്പാണെന്ന് പിസി ജോര്‍ജ്

English summary
never come back to amma rima
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X