ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നു; നേതാക്കള്‍ക്ക് സംഭാവന നല്‍കില്ലെന്ന് വ്യവസായി
പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്ന പണത്തിനൊന്നും യാതൊരു സുരക്ഷിതത്വവുമില്ലെന്ന് എബ്രഹാം ആരോപിക്കുന്നു. ഭാവിയില്‍ ഇനിയൊരു രാഷ്ട്രീയക്കാരനും താന്‍ യാതൊന്നും കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രവാസി വ്യവസായി കെജി എബ്രഹാം. ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍ നിന്ന് സ്വരൂപിച്ച പണ്ട് അര്‍ഹരായവരില്‍ എത്തിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇനിയൊരിക്കലും രാഷ്ട്രീയ നേതാക്കള്‍ക്ക് സംഭാവന നല്‍കില്ലെന്നും എബ്രഹാം പ്രഖ്യാപിച്ചു.
രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് സര്‍ക്കാരിന്റെ അഹങ്കാരമാണ്. ഇതെല്ലാം കാരണമാണ് താന്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കാന്‍ കാരണമെന്ന് കെജി എബ്രഹാം പറഞ്ഞു.
പ്രവാസികള്‍ നാട്ടില്‍ നിക്ഷേപിക്കുന്ന പണത്തിനൊന്നും യാതൊരു സുരക്ഷിതത്വവുമില്ലെന്ന് എബ്രഹാം ആരോപിക്കുന്നു. ഭാവിയില്‍ ഇനിയൊരു രാഷ്ട്രീയക്കാരനും താന്‍ യാതൊന്നും കൊടുക്കില്ല. അവര്‍ നമ്മളെ ചൂഷണം ചെയ്യുകയാണ്.
കേരളം പ്രവാസികളില്ലെങ്കില്‍ എങ്ങനെയാണ് ജീവിക്കുക. ഇവിടെ എന്റെ ദേഷ്യം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പ്രവാസികള്‍ കേരളത്തിന് എത്രത്തോളം ആവശ്യമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ടും അവരെ ചൂഷണം ചെയ്യുകയാണ്.
പ്രവാസികള്‍ക്ക് അധികമായി ഒരു വീട് ഉണ്ടെങ്കില്‍ അധിക നികുതിയാണ്. പ്രവാസികളെ നന്നായി നോക്കുമെന്ന് പറഞ്ഞാണ് പലരും വരുന്നത്. പക്ഷേ ഞാന്‍ മണ്ടനാക്കപ്പെട്ടു. ഗള്ഫുകാരെയല്ലാതെ ഇവര്‍ക്ക് ചൂഷണം ചെയ്യാന്‍ സാധിക്കില്ലെന്നും കെജി എബ്രഹാം പറഞ്ഞു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"












Click it and Unblock the Notifications