Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പുതിയ 13,405 കോവിഡ് കേസുകള്‍: സജീവ കേസുകൾ 49 ദിവസത്തിന് ശേഷം രണ്ട് ലക്ഷത്തിൽ താഴെ

ദില്ലി: രാജ്യത്ത് കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തത് 13,405 പുതിയ കൊറോണ വൈറസ് കേസുകള്‍. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 1,81,075 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 0.42% ശതമാനമാണ് ചികിത്സയിലുള്ളത്. അതേസമയം സജീവ കേസുകൾ 49 ദിവസത്തിന് ശേഷം രണ്ട് ലക്ഷത്തിൽ താഴെയായി. 235 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,12,344 ആയി ഉയർന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ എട്ട് മണിക്ക് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34,226 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,21,58,510 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.38%. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിൽ 10,84,247 പരിശോധനകൾ നടത്തി. ആകെ 76.12 കോടിയിൽ അധികം (76,12,30,580) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.98 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.24 ശതമാനവുമാണ്.

coronavirus1

കഴിഞ്ഞ 24 മണിക്കൂറിൽ 35.50 ലക്ഷത്തിലധികം (35,50,868) ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 175.83 കോടി (1,75,83,27,441) കടന്നു. 2,00,25,470 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരുന്നതും തുടരുകയാണ്. കോവിഡ് - 19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായിട്ടാണ് നല്‍കുന്നത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 172.61 കോടിയിലധികം (1,72,61,59,520 ) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 11.17 കോടിയിൽ അധികം (11,17,06,742) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രാലയം അറിയിക്കുന്നു.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+