നോട്ട് നിരോധനം: കേരളത്തില്‍ പുതിയ 500 എത്തി, പ്രതിസന്ധിയ്ക്ക് പരിഹാരം
പുനഃക്രമീകരിച്ച എടിഎമ്മുകള്‍ വഴിയായിരിക്കും പുതിയ നോട്ട് ലഭിക്കുക
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയ്ക്കിടെ കേരളത്തില്‍ വിതരണത്തിന് തയ്യാറായി 500 രൂപയുടെ പുതിയ നോട്ടുകളെത്തി. തലസ്ഥാനത്തെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്തെത്തിയ നോട്ടുകള്‍ ചൊവ്വാഴ്ച മുതല്‍ എടിഎം കൗണ്ടറുകളില്‍ ലഭ്യമായിത്തുടങ്ങും. എന്നാല്‍ ബാങ്കുകള്‍ വഴി പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസര്‍വ്വ് ബാങ്കില്‍ നിന്ന് ലഭിച്ചിട്ടുള്ള നിര്‍ദേശം.
150 കോടിയോളം വരുന്ന 500 രൂപാ നോട്ടുകളാണ് തിരുവനന്തപുരത്ത് എത്തിയത്. ഇതിന്റെ വിതരണം ആരംഭിക്കുന്നതോടുകൂടി നിലവിലുള്ള നോട്ട് പ്രതിന്ധിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്നാണ്് പ്രതീക്ഷിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്തെത്തിയ നോട്ടുകള്‍ പഴയ നോട്ടുകളേക്കാള്‍ വലിപ്പവും കനവും കുറഞ്ഞതും ആയതിനാല്‍ എടിഎം മെഷീനില്‍ പുനഃക്രമീകരണം നടത്തിയ ശേഷമാണ് കൗണ്ടറുകളില്‍ പണം എത്തിക്കുക.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ സംസ്ഥാനത്തുണ്ടായ നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി നാസിക്കില്‍ നിന്ന് രണ്ട് വിമാനങ്ങളിലായാണ് പുതിയ 500 രൂപ നോട്ടുകളും 100 നോട്ടുകളും തിരുവനന്തപുരത്തെ റിസര്‍വ്വ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്. ഈ നോട്ടുകളാണ് ചൊവ്വാഴ്ച മുതല്‍ എടിഎം കൗണ്ടറുകള്‍ വഴി ലഭ്യമായിത്തുടങ്ങുക.












Click it and Unblock the Notifications