Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് കാത്തിരിപ്പ് മാത്രം, ദില്ലിക്ക് ആശ്വാസം !

നോട്ട് നിരോധനത്തിനു പിന്നാലെ ദില്ലിയില്‍ പ്രതിസന്ധിയിലായ ജനജീവിതത്തിന് ആശ്വസമേകി പുതിയ 500 രൂപ നോട്ടുകള്‍ എത്തിത്തുടങ്ങി. എസ്ബിഐയുടെ ദില്ലിയിലെ മുഖ്യ ശാഖയില്‍ പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തു.

ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ ദില്ലിയില്‍ പ്രതിസന്ധിയിലായ ജനജീവിതത്തിന് ആശ്വസമേകി പുതിയ 500 രൂപ നോട്ടുകള്‍ എത്തിത്തുടങ്ങി. എസ്ബിഐയുടെ ദില്ലിയിലെ മുഖ്യ ശാഖയില്‍ പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തു. എസ്ബിഐയുടെ പാര്‍ലമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലും 500 രൂപ വിതരണത്തിന് എത്തിച്ചു. ഇക്കാര്യം ധനമന്ത്രാലയം തന്നെ ട്വീറ്റ് ചെയ്തു.

അതേസമയം കേരളത്തില്‍ പുതിയ 500 രൂപ നോട്ട് എത്താന്‍ ഇനിയും വൈകും. റിസര്‍വ് ബാങ്ക് ഇന്നെത്തിക്കുന്ന പുതിയ നോട്ടുകളിലും 500 രൂപ ഇല്ലെന്നാണ് സൂചന. 2000 രൂപ നോട്ടുകള്‍ തന്നെയാണ് എത്തിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിലെ ബാങ്കുകള്‍ വഴി 2000, 100, 50, 20,10 നോട്ടുകളാണ് നല്‍കുന്നത്. ചിലയിടങ്ങളില്‍ 10 രൂപയുടെ കോയിനും നല്‍കുന്നുണ്ട്.

rs 500

പുതിയ 2000 രൂപ നോട്ടുകള്‍ ലഭ്യമാണെങ്കിലും 500, 100 രൂപ നോട്ടുകള്‍ ഇല്ലാത്തത് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ചില്ലറക്ഷാമം കാരണം പുതിയ 2000 രൂപ നോട്ട് മാറാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പലരും. 500, 100 രൂപ നോട്ടുകള്‍ കൂടുതലായി എത്തിയാലെ പ്രതിസനധി പരിഹരിക്കപ്പെടുകയുള്ളു.

അതേസമയം എടിഎം വഴി പുതിയ നോട്ടുകള്‍ എത്താന്‍ വൈകും. പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് എടിഎം മെഷീനില്‍ പുനഃക്രമീകരണം വേണ്ടിവരും എന്നതിനാലാണിത്. അസാധുവാക്കിയ നോട്ടുകളും പുതിയ നോട്ടുകളും തമ്മില്‍ വലിപ്പത്തില്‍ വ്യത്യാസമുണ്ട്. അതിനാല്‍ എടിഎം മെഷീന്‍ വഴി വിതരണം ചെയ്യുന്നതിന് മെഷീനില്‍ പുനഃക്രമീകരണം വേണ്ടിവരും. എടിഎം പുനഃക്രമീകരണത്തിനായി പ്രത്യേക ദൗത്യ സംഘത്തെ തന്നെ രൂപീകരിച്ചിരിക്കുകയാണ്. നാളെ മുതല്‍ എടിഎഎം വഴി പുതിയ 2000 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+