ബെംഗളൂരുവിലെ രണ്ടാമത്തെ എസി ഡബിള്‍ ഡക്കര്‍ കന്നിയാത്ര വെള്ളിയാഴ്ച: ബെംഗളൂരു- കോയമ്പത്തൂര്‍ 610 രൂപ!
ബെഗളൂരു: ബെംഗളൂരു നഗരത്തില്‍ നിന്ന് രണ്ടാമത്തെ എസി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ്(22665-66) വെള്ളിയാഴ്ച മുതല്‍ ഒടിതുടങ്ങും. രാവിലെ 10.30ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ആണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.ബെംഗളൂരു-ചെന്നൈ റൂട്ടിലുള്ള എസി ഡബിള്‍ ഡെക്കര്‍(2262526) ട്രെയിന്‍ സര്‍വീസ് പോലെ ഉദയ് എക്‌സ്പ്രസും രാവിലെയാണ് സര്‍വീസ് നടത്തുക. എന്നാല്‍ തിങ്കളാഴ്ച്ച സര്‍വീസ് ഉണ്ടാകുന്നതല്ല.

ട്രെയിനിന്റെ ബെംഗളൂരുവില്‍ നിന്നുള്ള പതിവു സര്‍വീസ് നാളെയും കോയമ്പത്തൂരില്‍ നിന്നുള്ള സര്‍വീസ് 10നും തുടങ്ങും. രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നാണ് ബംഗളൂരുവില്‍ എത്തുക. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്‍പതിനു കോയമ്പത്തൂരെത്തും. തിരുപ്പുര്‍, ഈറോഡ്, സേലം, കുപ്പം, കെആര്‍ പുരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡിബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെട്ട എട്ട് ഡബിള്‍ഡെക്കര്‍ കോച്ചുകളുണ്ട്. ഒരു കോച്ചില്‍ 120 പേര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനാകും. 610 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.












Click it and Unblock the Notifications