കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫസ്റ്റ് ബെൽ 2.0; സംസ്ഥാനത്ത് ഇന്ന് അധ്യായന വർഷത്തിന് തുടക്കമാകും, ട്രയൽ ക്ലാസുകളുടെ ടൈംടേബിൾ ഇങ്ങനെ...

ഫസ്റ്റ് ബെൽ 2.0; സംസ്ഥാനത്ത് ഇന്ന് അധ്യായന വർഷത്തിന് തുടക്കമാകും, ട്രയൽ ക്ലാസുകളുടെ ടൈംടേബിൾ ഇങ്ങനെ...

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അധ്യായന വർഷത്തിന് തുടക്കമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവവും വെർച്വലായി തന്നെ. പ്രവേശനം പൂർത്തിയായില്ലെങ്കിലും ഇപ്രാവശ്യവും മൂന്നരലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ ചേരുമെന്നാണ് കരുതുന്നത്.

Online class

രാവിലെ 9.30നാണ് വിക്ടേഴ്സ് ചാനൽ വഴി പ്രവേശനോത്സവം ആരംഭിക്കുന്നത്. 11 മണിക്കു സ്കൂൾതല പരിപാടി വെർച്വൽ ആയി നടത്തും. ജനപ്രതിനിധികളും സ്കൂൾ അധികാരികളും പങ്കെടുക്കും. സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും. വെർച്വലായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനമികവുകളുടെ പ്രദർശനവും നടത്തും. കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനോത്സവം.

ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടർന്ന് യഥാർഥ ക്ലാസ് ആരംഭിക്കും. തുടക്കത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന ക്ലാസുകളും മുൻ വർഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തും.വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമേ അതത് സ്കൂളുകളിൽനിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.

അതേസമയം ട്രയൽ ക്ലാസുകളുടെ ടൈംടേബിളും പ്രസിദ്ധീകരിച്ചു. അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള 'കി​ളി​ക്കൊ​ഞ്ച​ല്‍' ജൂ​ണ്‍ ഒ​ന്ന്​ മു​ത​ല്‍ നാ​ല്​ വ​രെ രാ​വി​ലെ 10.30 നാ​യി​രി​ക്കും. ഇ​തി​െൻറ പു​നഃ​സം​പ്രേ​ഷ​ണം ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 10 വ​രെ ന​ട​ത്തും. പ്ല​സ് ടു ​ക്ലാ​സു​ക​ള്‍ക്ക് ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 11 വ​രെ​യാ​ണ് ആ​ദ്യ ട്ര​യ​ല്‍. രാ​വി​ലെ 8.30 മു​ത​ല്‍ 10 മ​ണി വ​രെ​യും വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ മു​ത​ല്‍ ആ​റ്​ വ​രെ​യു​മാ​യി ദി​വ​സ​വും അ​ഞ്ച്​ ക്ലാ​സു​ക​ളാ​ണ് പ്ല​സ്ടു​വി​നു​ണ്ടാ​കു​ക. ജൂ​ണ്‍ 14 മു​ത​ല്‍ 18 വ​രെ ഇ​തേ ക്ര​മ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.

ഒ​ന്നു മു​ത​ല്‍ പ​ത്തു വ​രെ ക്ലാ​സു​ക​ളു​ടെ ആ​ദ്യ ട്ര​യ​ല്‍ ജൂ​ണ്‍ ര​ണ്ട്​ മു​ത​ല്‍ നാ​ല്​ വ​രെ​യാ​യി​രി​ക്കും. ഇ​തേ ക്ലാ​സു​ക​ള്‍ ഇ​തേ ക്ര​മ​ത്തി​ല്‍ ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യും ജൂ​ണ്‍ 10 മു​ത​ല്‍ 12വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ ഉ​ച്ച​ക്ക്​ 12.00 മു​ത​ല്‍ ഒ​ന്ന​ര വ​രെയും നടക്കും.

Recommended Video

cmsvideo
പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Oneindia Malayalam

English summary
New academic begins from today online school learning through KITE Victers first bell 2.0
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X