Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂൺ ഒന്നിന് തന്നെ പുതിയ അധ്യായന വർഷം തുടങ്ങിയേക്കും

പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ വി​​ശ​​ദാം​

തിരുവനന്തപുരം: ജൂൺ ഒന്നിന് തന്നെ പുതിയ അധ്യായന വർഷം ആരംഭിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയിൽ. കോവിഡ് വ്യാപനം മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിന് തന്നെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കൈറ്റ് സമർപ്പിച്ച ശുപാർശകൾകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ തേ​​ടി. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ​ ഡി​​ജി​​റ്റ​​ൽ/ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ളു​​ടെ ഫ​​ല​​പ്രാ​​പ്​​​തി വി​​ല​​യി​​രു​​ത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതാനുസരിച്ച് വേണ്ട മാറ്റങ്ങളോടെയാകും ഇത്തവണ ഓൺലൈൻ ക്ലാസുകൾ ഒരുക്കുക.

school

ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ൽ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി. ജൂ​​ൺ ഒ​​ന്നി​​ന്​ ത​​ന്നെ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ൽ വ​​ഴി ക്ലാ​​സു​​ക​​ൾ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ൻ കൈ​​റ്റ്​ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ചു. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പ​​ത്ത്, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സി​​ലെ ക്ലാ​​സി​​ന്​ പു​​റ​​മെ സ്​​​കൂ​​ൾ​​ത​​ല​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ ഒാ​​ൺ​​ലൈ​​ൻ ക്ലാ​​സ്​ ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വും കൈ​​റ്റ്​ സ​​ർ​​ക്കാ​​റി​​ന്​ മു​​ന്നി​​ൽ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9-ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരി​ഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക.

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താം. ലോക്ഡൗൺ പിൻവലിച്ചതിനുശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശനനടപടികൾ പൂർത്തിയാക്കണം.

ഇക്കഴിഞ്ഞ ഒരു വർഷക്കാലം വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവർത്തനങ്ങളുടെ അവലോകനം നടത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളുമായി ക്ലാസ് ടീച്ചർമാർ ഫോണിൽ ആശയവിനിമയം നടത്തും. കുട്ടികളുടെ പഠനനിലവാരം, വൈകാരിക പശ്ചാത്തലം എന്നിവയെപ്പറ്റി വിശദമായി മനസ്സിലാക്കി റിപ്പോർട്ട് തയ്യാറാക്കും.

Recommended Video

cmsvideo
    M K Stalin congratulate CM Pinarayi Vijayan on his second term in office | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+