Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കം; അധ്യായന വർഷത്തിന് ഫസ്റ്റ് ബെല്ലടിച്ച് മുഖ്യമന്ത്രി

പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യായന വർഷത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് ഇത്തവണയും കുട്ടികളുടെ പഠനം. പ്രവേശനോത്സവവും വെർച്വലായിട്ടാണ് നടന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Oneindia Malayalam

    തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

    KITE

    "ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ, ആശങ്ങളുടെ, കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടത്. പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ട." മുഖ്യമന്ത്രി പറഞ്ഞു.

    കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി. കോവിഡ് മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ കടുത്ത ജാഗ്രത വേണം. കുട്ടികൾ വീടുകളിൽതന്നെ സുരക്ഷിതരായി ഇരിക്കണം. 15 മാസമായി കുഞ്ഞുങ്ങൾ വീട്ടിൽതന്നെ കഴിയുകയാണ്. അവർക്ക് അതിന്റേതായ വിഷമതകളും മാനസിക പ്രായസങ്ങളും ഉണ്ടാകും. ലോകം മുഴുവൻ ഇങ്ങനെ തന്നെ ആ‍യി എന്ന് അവർക്ക് പറഞ്ഞ് കൊടുക്കണമെന്നും മുഖ്യമന്ത്രി മാതാപിതാക്കളോട് പറഞ്ഞു.

    അതേസമയം കുട്ടികൾക്ക് സ്കൂളിൽ തന്നെ വന്ന് പഠനം നടത്തുന്നതിനുള്ള സാധ്യതകളെ പറ്റി പഠിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി പറഞ്ഞു. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കാനുള്ള അവസരമൊരുക്കുമെന്ന് മന്ത്രിയും അറിയിച്ചു. മുഖ്യമന്ത്രി ഡിജിറ്റലായി പരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് നടന്നത്.

    ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടർന്ന് യഥാർഥ ക്ലാസ് ആരംഭിക്കും. തുടക്കത്തിൽ കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന ക്ലാസുകളും മുൻ വർഷത്തെ പാഠങ്ങളുമായി ബന്ധപ്പെടുത്തി ബ്രിഡ്ജിങ് ക്ലാസുകളും നടത്തും.വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമേ അതത് സ്കൂളുകളിൽനിന്നുകൂടി ക്ലാസ് എടുക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+